നിരവധി ഉപയോഗങ്ങൾ ഉള്ള ഒന്നാണ് ഔഷധ സസ്യങ്ങൾ. വീടുനിള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഔഷധ സസ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
life/home Jul 22 2025
Author: Ameena Shirin Image Credits:Getty
Malayalam
ബേസിൽ
തിളക്കമുള്ള പച്ച ഇലകളും നല്ല സുഗന്ധവുമുള്ള ചെടിയാണ് ബേസിൽ. ഇത് ചൂടിലും നന്നായി വളരുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ കഴിയും.
Image credits: Getty
Malayalam
പുതിന
പലതരം ഉപയോഗങ്ങളാണ് പുതിനയ്ക്ക് ഉള്ളത്. ചെറിയൊരു പോട്ടിൽ എളുപ്പത്തിൽ ഇത് വളർത്തിയെടുക്കാൻ സാധിക്കുന്നു.
Image credits: Getty
Malayalam
സേജ്
വെൽവെറ്റും ഗ്രെ ഗ്രീൻ നിറവുമാണ് സേജ് ചെടിയുടെ ഇലകൾക്കുള്ളത്. നല്ല വായുസഞ്ചാരവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്താവണം ഈ ചെടി വളർത്തേണ്ടത്.
Image credits: Getty
Malayalam
തൈം
വളരെ കുറച്ച് പരിചരണം മാത്രമാണ് ഈ ചെടിക്ക് ആവശ്യം. പലതരം ഇനത്തിൽ തൈം ഉണ്ട്. നിങ്ങൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്.
Image credits: Getty
Malayalam
റോസ്മേരി
റോസ്മേരി പുറത്തും വളർത്താൻ സാധിക്കുമെങ്കിലും വീടിനകത്ത് വളർത്തുന്നതാണ് കൂടുതൽ ഉചിതം. അമിതമായി ഈർപ്പവും തണുപ്പും ഇല്ലാത്ത സ്ഥലങ്ങളിൽ വളർത്താം.
Image credits: Getty
Malayalam
സീമ മല്ലി
സമയമെടുത്ത് വളരുന്ന ചെടിയാണ് സീമ മല്ലി. കാഴ്ചയിൽ മല്ലിക്ക് സാമ്യമുള്ളതായി തോന്നും. ഇത് വീടിനുള്ളിലും പുറത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു.
Image credits: Getty
Malayalam
ഒറിഗാനോ
നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിലാണ് ഒറിഗാനോ നട്ടുവളർത്തേണ്ടത്. ഈ ചെടിക്ക് ചൂടാണ് ആവശ്യം. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു.