Malayalam

ചെടികൾ

ചെടികൾ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. സ്ഥലമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഈ ചെടികൾ പോട്ടിൽ വളർത്തൂ.

Malayalam

കറ്റാർ വാഴ

കറ്റാർ വാഴക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശം ആവശ്യമാണ്. എപ്പോഴും വെള്ളമൊഴിക്കേണ്ടതായി വരുന്നില്ല. പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്നതാണ്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

നീളമുള്ള ഇലകളാണ് സ്‌നേക് പ്ലാന്റിനുള്ളത്. വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഏത് വെളിച്ചത്തിലും ഇത് വളരുന്നു.

Image credits: Getty
Malayalam

മണി പ്ലാന്റ്

പോട്ടിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് മണി പ്ലാന്റ്. കുറച്ച് വെളിച്ചവും, വെള്ളവും മാത്രമേ ചെടിക്ക് വളരാൻ ആവശ്യമുള്ളൂ.

Image credits: Getty
Malayalam

പീസ് ലില്ലി

വെള്ള നിറത്തിലുള്ള മനോഹരമായ പൂക്കളാണ് പീസ് ലില്ലിക്കുള്ളത്. കുറച്ച് വെളിച്ചമേ ആവശ്യമുള്ളു. പോട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

വീടിനുള്ളിൽ വളർത്താവുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ചെറിയൊരു പോട്ടിൽ റബ്ബർ പ്ലാന്റ് വളർത്താൻ സാധിക്കും. ആഴ്ച്ചയിൽ ചെടിക്ക് വെള്ളമൊഴിക്കാം.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

ഈ ചെടിക്ക് വളരാൻ അധിക സ്ഥലത്തിന്റെ ആവശ്യമില്ല. ഇത് പോട്ടിൽ തൂക്കിയിട്ടോ അല്ലാതെയോ വളർത്താവുന്നതാണ്.

Image credits: Getty
Malayalam

കലാത്തിയ

കുറഞ്ഞ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഈർപ്പം ഇഷ്ടപ്പെടുന്ന ഈ ചെടി പോട്ടിൽ വളർത്താവുന്നതാണ്.

Image credits: Getty
Malayalam

സിസി പ്ലാന്റ്

തിളങ്ങുന്ന ഇലകളാണ് ചെടിയെ വ്യത്യസ്തമാക്കുന്നത്. ചെറിയൊരു പോട്ടിൽ സിസി പ്ലാന്റ് എളുപ്പത്തിൽ വളർത്താൻ സാധിക്കും. കുറച്ച് വെള്ളമേ ആവശ്യമായി വരുന്നുള്ളൂ.

Image credits: Getty

എയർ ഫ്രയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 അബദ്ധങ്ങൾ

അടുക്കള വൃത്തിയാക്കുന്നതിനൊപ്പം അണുവിമുക്തമാക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

അടുക്കളയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ