Malayalam

പാമ്പിനെ തുരത്താം

മഴക്കാലം വരുമ്പോഴേക്കും പാമ്പിന്റെ ശല്യം കൂടുന്നു. ഈ സമയത്ത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ. 

Malayalam

പൊത്തുകൾ അടയ്ക്കാം

വീടിന് സമീപം പൊത്തുകൾ ഉണ്ടെങ്കിൽ അടയ്ക്കണം. കാരണം ഇവ പൊത്തുകളിൽ കയറിയിരിക്കാൻ സാധ്യതയുണ്ട്. 

Image credits: Getty
Malayalam

കോഴിക്കൂട് വൃത്തിയാക്കാം

വീട്ടിലുള്ള പട്ടിക്കൂടും കോഴിക്കൂടും എപ്പോഴും വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം. ഇതിനുള്ളിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയുണ്ട്. 

Image credits: Getty
Malayalam

തുണികൾ കൂട്ടിയിടരുത്

തുണികൾ കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിൽ പാമ്പ് ചുരുണ്ടിരിക്കാൻ സാധ്യതയുണ്ട്. 
 

Image credits: Getty
Malayalam

ഭക്ഷണാവശിഷ്ടങ്ങൾ

ഭക്ഷണ മാലിന്യങ്ങൾ ഉണ്ടെങ്കിലും പാമ്പുകൾ വരും. വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കാം.

Image credits: Getty
Malayalam

മാലിന്യങ്ങൾ കൂട്ടിയിടരുത്

മഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം. കരിയില, മരക്കഷ്ണങ്ങൾ, തൊണ്ട് തുടങ്ങിയ സ്ഥലങ്ങളിലും പാമ്പുകൾ വരാം.

Image credits: Getty
Malayalam

ജനാലകൾ അടച്ചിടാം

മഴക്കാലത്ത് വീട്ടിലെ ജനാലകളും വാതിലുകളും എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കണം. ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ പോലും ഇഴജന്തുക്കൾ വീട്ടിൽ കയറാം. 

Image credits: Getty
Malayalam

വള്ളി ചെടികൾ വെട്ടിമാറ്റാം

വീട്ടിൽ വള്ളിച്ചെടികൾ വളർത്തുന്നുണ്ടെങ്കിൽ മഴക്കാലത്ത് വെട്ടിമാറ്റാൻ ശ്രദ്ധിക്കണം. ഇതിൽ പാമ്പ് ചുറ്റികിടക്കാനും വള്ളികളിലൂടെ എളുപ്പത്തിൽ വീട്ടിലേക്ക് കയറുകയും ചെയ്യുന്നു. 
 

Image credits: Getty
Malayalam

ചെടികൾ വളർത്താം

റോസ്മേരി, ജമന്തി, വെളുത്തുള്ളി, കള്ളിച്ചെടി, ലാവണ്ടർ, ഇഞ്ചിപ്പുല്ല്, സവാള തുടങ്ങിയ ചെടികൾ വളർത്തിയാൽ പാമ്പിനെ അകറ്റി നിർത്താൻ സാധിക്കും. 

Image credits: Getty

ഈ 5 ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കരുത്

കൊതുകിനെ തുരത്താൻ ഈ 9 ചെടികൾ വീട്ടിൽ വളർത്തൂ

ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ 

പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ 6 അടുക്കള ടിപ്പുകൾ