Malayalam

കൊതുകിനെ തുരത്താം

കൊതുക് ശല്യം മറ്റെന്തിനേക്കാളും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇതുമൂലം പലതരം രോഗങ്ങളും നമുക്ക് പിടിപെടാം. അതിനാൽ തന്നെ കൊതുകിനെ തുരത്തേണ്ടത് പ്രധാനമാണ്. 

Malayalam

റോസ്മേരി

റോസ്‌മേരിയുടെ സുഗന്ധം കൊതുകിനെ അകറ്റി നിർത്തുന്നു. സന്ധ്യാനേരങ്ങളിൽ പുറത്തിരിക്കുമ്പോൾ റോസ്മേരി കത്തിച്ചുവെച്ചാൽ കൊതുക് ശല്യ ഉണ്ടാവില്ല

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസിൽ യൂക്കാലിപ്റ്റോളും സിട്രോനെല്ലാളും ഉണ്ട്. ഇവ രണ്ടും കൊതുകിനെ അകറ്റി നിർത്തുന്നവയാണ്. യൂക്കാലിപ്റ്റസ് ചെടി നട്ടുവളർത്തുകയോ അല്ലെങ്കിൽ ഇല പൊടിച്ചിടുകയോ ചെയ്യാം.

Image credits: Getty
Malayalam

തുളസി

ദഹനത്തിനും പ്രതിരോധ ശേഷിക്കും മാത്രമല്ല കൊതുകിനെ തുരത്താനും തുളസി നല്ലതാണ്. 
തുളസി യുജെനോൾ, ഈസ്ട്രഗോൾ എന്നിവ പുറപ്പെടുവിക്കുന്നു. ഇത് കൊതുകിനെ അകറ്റി നിർത്തുന്നു. 

Image credits: Getty
Malayalam

കർപ്പൂരതുളസി

കർപ്പൂര തുളസിയുടെ ഗന്ധം കൊതുകുകൾക്ക് പറ്റാത്തവയാണ്. ഇത് പൊടിച്ച് കൈകളിൽ തേച്ചുപിടിപ്പിച്ചാൽ അടുത്തേക്ക് കൊതുകുകൾ വരില്ല. 

Image credits: Getty
Malayalam

ജമന്തി

ജമന്തിയുടെ ശക്തമായ കസ്തുരി ഗന്ധം കൊതുകുകളെയും മറ്റ് കീടങ്ങളെയും അകറ്റുന്നു. വീടിന് പുറത്തോ അകത്തോ ഈ ചെടി വളർത്താവുന്നതാണ്. 

Image credits: Getty
Malayalam

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിൽ ശക്തമായ സിട്രസ് സുഗന്ധമുണ്ട്. ഇത് മനുഷ്യരുടെ ഗന്ധത്തെ മറയ്ക്കുന്നു. ചെടിച്ചട്ടിയിലും ചൂട് അധികമുള്ള സ്ഥലങ്ങളിലും ഇഞ്ചിപ്പുല്ല് നന്നായി വളരും. 

Image credits: Getty
Malayalam

ലാവണ്ടർ

ലാവണ്ടറിന്റെ സുഗന്ധം മനുഷ്യർക്ക് ഏറെ ഇഷ്ടപ്പെട്ടവയാണ്. എന്നാൽ കൊതുകുകൾക്കും പ്രാണികൾക്കും ഇതിന്റെ ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു. 

Image credits: Getty

ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ 

പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇതാ 6 അടുക്കള ടിപ്പുകൾ

ഈ 6 ലക്ഷണങ്ങളുണ്ടോ? പ്ലാസ്റ്റിക് പാത്രങ്ങൾ മാറ്റിക്കോളു

കറിവേപ്പില ഇങ്ങനെയും ഉപയോഗിക്കാം; 6 കാര്യങ്ങൾ