പല്ലികൾ ഉപദ്രവകാരികൾ അല്ലെങ്കിലും ഇവയെ കാണുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. കുറച്ച് നേരം വീട്ടിൽ ആരുമില്ലെങ്കിൽ പോലും പല്ലികൾ കൂട്ടത്തോടെ വീട്ടിലേക്കെത്തും.
പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വിനാഗിരിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. വിനാഗിരിയുടെ രൂക്ഷ ഗന്ധം കാരണം പല്ലികൾ പിന്നെ ആ പരിസരത്തേക്ക് പോലും വരില്ല.
പല്ലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ് കുരുമുളക്. സ്ഥിരമായി പല്ലി വരുന്ന ഇടങ്ങളിൽ കുരുമുളക് സ്പ്രേ അടിക്കാം. കുരുമുളകും, മുളക് പൊടിയും വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ മതി.
വെളുത്തുള്ളിയുടെയും സവാളയുടെയും രൂക്ഷ ഗന്ധം പല്ലികൾക്ക് പറ്റാത്തവയാണ്. അതിനാൽ തന്നെ സവാളയും വെളുത്തുള്ളിയും അരച്ച് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ പല്ലികൾ വരില്ല.
കാപ്പിപ്പൊടിയുടെ രൂക്ഷ ഗന്ധവും പരുക്ഷമായ ഘടനയും പല്ലികൾക്ക് ഇഷ്ടമല്ല. ഇത് പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വിതറിയിട്ടാൽ മാത്രം മതി.
മുട്ടത്തോടിലുള്ള ഗന്ധം പല്ലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. അതിനാൽ തന്നെ പല്ലികൾ വരുന്ന സ്ഥലത്ത് മുട്ടയുടെ തോട് വെച്ചാൽ പല്ലിശല്യം കുറക്കാം.
യൂക്കാലിപ്റ്റസ് ചെടി പല്ലികൾക്ക് ഇഷ്ടമില്ലാത്തവയാണ്. അതിനാൽ തന്നെ ഇത് വീടിനുള്ളിൽ വളർത്തിയാൽ പല്ലി വരുന്നത് ഒഴിവാക്കാൻ സാധിക്കും.
പല്ലികളെ എളുപ്പത്തിൽ തുരത്താൻ ഉപയോഗിക്കുന്ന ഒന്നാണ് പുതിന. വീടിനുള്ളിൽ പുതിന വളർത്തിയാൽ പല്ലികൾ വരുന്നത് തടയാൻ സാധിക്കും.
പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വിനാഗിരിയും വെള്ളവും ചേർത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. വിനാഗിരിയുടെ രൂക്ഷ ഗന്ധം കാരണം പല്ലികൾ പിന്നെ ആ പരിസരത്തേക്ക് പോലും വരില്ല.