Malayalam

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ

ഫ്രീസറിൽ തണുപ്പ് കൂടി ഐസ് നിറഞ്ഞിരുന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജിനുള്ളിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത് ഫ്രിഡ്ജിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും. 

Malayalam

അൺപ്ലഗ് ചെയ്യണം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ അൺപ്ലഗ്ഗ്‌ ചെയ്യാൻ മറക്കരുത്. ഫ്രിഡ്ജിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പവർ പൂർണ്ണമായും ഓഫ് ചെയ്യുന്നത്. 
 

Image credits: Getty
Malayalam

സാധനങ്ങൾ സുരക്ഷിതമാക്കാം

ഡീഫ്രോസ്റ്റ് ചെയ്യാൻ കുറച്ചധികം സമയം എടുക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിവയ്ക്കാം.

Image credits: Getty
Malayalam

ഡീഫ്രോസ്റ്റ് എളുപ്പമാക്കാം

വെള്ളത്തെ വലിച്ചെടുക്കുന്നതിന് വേണ്ടി ഫ്രീസറിന്റെ അടിഭാഗത്തായി തുണിവെച്ച് കൊടുക്കാം. ഇത് ഫ്രീസറിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നു. 

Image credits: Getty
Malayalam

ഫ്രീസർ അടയ്ക്കരുത്

ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഫ്രീസർ അടച്ചുസൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ഡീഫ്രോസ്റ്റിങ് പ്രക്രിയ ദീർഘനേരത്തേക്ക് നീളുന്നു. 
 

Image credits: Getty
Malayalam

ഐസ് എടുക്കുമ്പോൾ

ഡീഫ്രോസ്റ്റ് ചെയ്യുന്ന സമയത്ത് ഐസ് ഫ്രീസറിൽ നിന്നും മാറ്റുമ്പോൾ ശ്രദ്ധിക്കണം. ഇനി ഐസ് ഇളകി വന്നില്ലെങ്കിലും മൂർച്ച കൂടിയ വസ്തുക്കൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിക്കരുത്. 
 

Image credits: Getty
Malayalam

വൃത്തിയാക്കണം

ഐസ് മുഴുവനായും ഉരുകിയതിന് ശേഷം ഫ്രീസർ നന്നായി വൃത്തിയാക്കാൻ മറക്കരുത്. ചെറുചൂടുവെള്ളവും ചെറിയ രീതിയിൽ സോപ്പ് പൊടിയും ചേർത്ത് ഫ്രീസറിന്റെ ഉൾഭാഗം മുഴുവനായും വൃത്തിയാക്കാം. 

Image credits: Getty
Malayalam

ഭക്ഷണ സാധനങ്ങൾ

ഫ്രിഡ്ജ് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭക്ഷണ സാധനങ്ങൾ അതിലേക്ക് വയ്ക്കരുത്. ഭക്ഷണം വയ്ക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് നന്നായി തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. 

Image credits: Getty

വീട്ടിൽ പാവയ്ക്ക വളർത്താൻ ഇതാ 7 എളുപ്പ വഴികൾ 

ഫ്രിഡ്ജിൽ ദുർഗന്ധം വരാനുള്ള 7 കാരണങ്ങൾ ഇതാണ്

മഴക്കാലമെത്തി, വീട് അണുവിമുക്തമാക്കാൻ ഇതാ 7 എളുപ്പ വഴികൾ

അലുമിനിയം ഫോയിൽ പുനരുപയോഗിക്കുമ്പോൾ അറിയേണ്ട 7 കാര്യങ്ങൾ