മഴക്കാലത്ത് വീട്ടിൽ ഉണ്ടാകുന്ന ജീവികളുടെ ശല്യം അസഹനീയമായോ. എങ്കിൽ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.
life/home Jul 17 2025
Author: Ameena Shirin Image Credits:Getty
Malayalam
വെള്ളം കെട്ടികിടക്കുക
വെള്ളം കെട്ടികിടക്കുന്നതാണ് മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇത് പ്രാണികളെയും ജീവികളെയും ആകർഷിക്കുന്നു. അതിനാൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം .
Image credits: Getty
Malayalam
കൊതുക് വല
മഴക്കാലത്തെ പ്രധാന പ്രശ്നമാണ് കൊതുകിന്റെ ശല്യം. ഇത് ഒഴിവാക്കാം ജനാലയിൽ കൊതുക് വല ഇടുന്നത് നല്ലതായിരിക്കും.
Image credits: Getty
Malayalam
വൃത്തി വേണം
അഴുക്കും ഈർപ്പവുമുള്ള സ്ഥലങ്ങളിലാണ് കീടങ്ങളുടെ ശല്യം തുടർച്ചയായി ഉണ്ടാകുന്നത്. മഴക്കാലത്ത് വീടും പരിസരവും നന്നായി വൃത്തിയാക്കി സൂക്ഷിക്കാം.
Image credits: Getty
Malayalam
വാം ലൈറ്റുകൾ
വെള്ളയും നീലയും നിറത്തിലുള്ള ലൈറ്റുകൾ വീട്ടിൽ ഇടുന്നത് ഒഴിവാക്കാം. ഇത് വണ്ടുകളെയും മറ്റ് ജീവികളെയും ആകർഷിക്കുന്നു. അതിനാൽ തന്നെ വാം അല്ലെങ്കിൽ മഞ്ഞ ലൈറ്റുകൾ തെരഞ്ഞെടുക്കാം.
Image credits: Getty
Malayalam
വെളുത്തുള്ളി സ്പ്രേ
ഒഴിഞ്ഞ മുറികളിലും, കട്ടിലിന്റെയും ടേബിളിന്റെയും അടിഭാഗങ്ങളിലും വെളുത്തുള്ളി സ്പ്രേ ചെയ്ത് കൊടുത്താൽ കീടങ്ങളെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Getty
Malayalam
പ്രകൃതിദത്ത എണ്ണകൾ
വേപ്പില, ഇഞ്ചിപ്പുല്ല്, ലാവണ്ടർ, യൂക്കാലിപ്റ്റസ് എന്നിവ ഉപയോഗിച്ച് ജീവികളെ ഇല്ലാതാക്കാൻ സാധിക്കും. ഇത് എണ്ണയായോ ചെടിയോ വീട്ടിൽ വളർത്തിയാൽ മതി.
Image credits: Getty
Malayalam
ഇളംനിറമുള്ള വസ്ത്രങ്ങൾ
മഴക്കാലത്ത് വീടിന് പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം. കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. ഇത് ജീവികളെ ആകർഷിക്കുന്നു. പകരം ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം.