വീട് മനോഹരമാക്കാനും പോസിറ്റീവ് ഊർജ്ജം ലഭിക്കാനും ഇൻഡോർ ചെടികൾ വളർത്താം. അറിയാം ട്രെൻഡിങ് ഇൻഡോർ ചെടികളെക്കുറിച്ച്.
life/home Jul 17 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെടിയുടെ നീളമുള്ള ഇലകൾ വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. മുറിയുടെ ഒരു കോണിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.
Image credits: Getty
Malayalam
മോൺസ്റെറ
ആദ്യമായി ചെടികൾ വളർത്തുന്നവർക്ക് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മോൺസ്റെറ. നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ഇതിന് ആവശ്യം.
Image credits: Getty
Malayalam
ഡ്രകെയ്‌ന
എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് ഡ്രകെയ്‌ന. പച്ച, മഞ്ഞ, വെള്ള, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളിൽ ഡ്രകെയ്‌ന ലഭിക്കും.
Image credits: Getty
Malayalam
പീസ് ലില്ലി
വായുവിനെ ശുദ്ധീകരിക്കാനും, നല്ല ഊർജ്ജം പകരാനും പീസ് ലില്ലിക്ക് സാധിക്കും. വളരെ ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
സീസീ പ്ലാന്റ്
തിളക്കമുള്ള പച്ച നിറത്തിലുള്ള ഈ ചെടി വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. വളരെ ചെറിയ പരിചരണം മാത്രമാണ് സീസീ പ്ലാന്റിന് ആവശ്യം.
Image credits: Getty
Malayalam
ഫികസ് സ്റ്റാർലൈറ്റ്
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളരുന്ന ചെടിയാണ് ഫികസ് സ്റ്റാർലൈറ്റ്. നേരിട്ടല്ലാത്ത സൂര്യപ്രകാശവും ചെറിയ അളവിലുള്ള വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
കോളിയസ്
മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാണ് ഇതിന്റെ ഇലകൾ. മനോഹരമായ ഈ ഇൻഡോർ ചെടി വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും.