Malayalam

അടുക്കളയിലെ സിങ്ക് അടഞ്ഞുപോയോ?

സിങ്ക് അടഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണം അഴുക്കും, ഭക്ഷണാവശിഷ്ടങ്ങളും ഡ്രെയിനിൽ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. ഇതിനെ നീക്കം ചെയ്യാൻ വളരെ എളുപ്പമാണ്. 

Malayalam

അടഞ്ഞുപോയ ഡ്രെയിൻ

അഴുക്കും, ഭക്ഷണാവശിഷ്ടങ്ങളും ഡ്രെയിനിൽ അടിഞ്ഞുകൂടുന്നത് കൊണ്ടാണ് ഡ്രെയിൻ അടഞ്ഞുപോകുന്നത്.

Image credits: Getty
Malayalam

ഡ്രെയിനിന്റെ അടവ് മാറ്റാം

ചൂട് വെളളം സിങ്കിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കണം. 

Image credits: Getty
Malayalam

ഡ്രെയിനിലെ ദുർഗന്ധം

മാലിന്യങ്ങൾ ഡ്രെയിനിൽ അടിഞ്ഞുകൂടുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ സിങ്ക് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടതുണ്ട്.

Image credits: Getty
Malayalam

ഡ്രെയിനിലെ അടവ് മാറ്റാം

കുറച്ച് ബേക്കിംഗ് സോഡയും വിനാഗിരിയും സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. 

Image credits: Getty
Malayalam

പൈപ്പിലെ ലീക്കേജ്

പൈപ്പിന്റെ ഉള്ളിലെ വാഷർ തേഞ്ഞുപോയാൽ പൈപ്പിൽ ലീക്കേജ് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാൻ പ്ലമ്പറിന്റെ ആവശ്യമില്ല.
 

Image credits: Getty
Malayalam

ലീക്കേജ് തടയാം

ജലവിതരണം പൂർണമായും ഓഫ് ചെയ്തതിന് ശേഷം ടാപ്പ് അഴിച്ചുമാറ്റി തകരാറുള്ള ഭാഗം ഏതാണെന്ന് മനസിലാക്കി അത് മാറ്റിസ്ഥാപിക്കണം.    

Image credits: Getty
Malayalam

വാട്ടർ പ്രഷർ

ചില സമയങ്ങളിൽ പൈപ്പിൽ നിന്നും ചെറിയ അളവിൽ  മാത്രമേ വെള്ളം പുറത്തേക്ക് വരാറുള്ളൂ. ധാതുക്കൾ അടിഞ്ഞുകൂടുകയോ ലൈംസ്കെയിൽ അടിഞ്ഞുകൂടുന്നത് കൊണ്ടോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. 

Image credits: Getty
Malayalam

വാട്ടർ പ്രഷറിലെ കുറവ്

ടാപ്പിന്റെ എയറേറ്റർ അഴിച്ച് മാറ്റി വിനാഗിരി ചേർത്ത വെള്ളത്തിലേക്ക് അര മണിക്കൂർ മുക്കിവയ്ക്കണം. ഇത് വെള്ളത്തിലെ സമ്മർദ്ധത്തെ സാധാരണ നിലയിലെത്തിക്കുന്നു.  

Image credits: Getty

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യേണ്ടത് ഇങ്ങനെയാണ്

വീട്ടിൽ ഈച്ച ശല്യം അസഹനീയമായോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ