പാചകത്തിന് മാത്രമല്ല ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാനും സാധിക്കും. ഈ വസ്തുക്കൾ വൃത്തിയാക്കിക്കോളൂ.
സ്റ്റീൽ പത്രങ്ങൾ വൃത്തിയാക്കാൻ ഒലിവ് ഓയിൽ നല്ലതാണ്. ഒലിവ് ഓയിൽ ഒഴിച്ചതിന് ശേഷം പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചാൽ മതി.
ലെതർ ബാഗുകളും മറ്റ് വസ്തുക്കളുടെയും പുതുമ നഷ്ടമായെങ്കിൽ വിഷമിക്കേണ്ട, ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ലെതറിനെ തിളക്കമുള്ളതാക്കുന്നു.
പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം പാനിലേക്ക് ഒലിവ് ഓയിൽ തേച്ചുപിടിപ്പിക്കാം. ഇത് പാൻ തുരുമ്പെടുക്കുന്നതിനെ തടയുന്നു.
സിങ്ക് വൃത്തിയാക്കാനും ഒലിവ് ഓയിലിന് സാധിക്കും. ഒലിവ് ഓയിലിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്താൽ മതി.
അടുക്കളയിൽ ഉപയോഗിക്കുന്ന തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കാൻ ഒലിവ് ഓയിൽ ഉപയോഗിക്കാം. ഇതിലൂടെ കട്ടിങ് ബോർഡ് ഡ്രൈ ആകുന്നത് ഒഴിവാക്കാൻ സാധിക്കും.
പാത്രം കഴുകിയതിന് ശേഷം നന്നായി ഉണക്കണം. ശേഷം ഒലിവ് ഓയിൽ പാത്രത്തിൽ തേച്ചുപിടിപ്പിക്കാം.
ടാർ, പെയിന്റ്, മേക്കപ്പ് എന്നിവ നീക്കം ചെയ്യാനും ഒലിവ് ഓയിൽ നല്ലതാണ്. ഇതിനൊപ്പം കുറച്ച് ബേക്കിംഗ് സോഡ കൂടെ ചേർത്ത് കഴുകിയാൽ മതി.
ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ
മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ പ്ലാന്റുകൾ ഇതാണ്
വീട്ടിൽ ഉപയോഗിക്കുന്ന ഈ സാധനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്
പാചക എണ്ണ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ