Malayalam

ബാത്റൂം

പലതരം സൗകര്യങ്ങളുള്ള ബാത്റൂമുകൾ ഇന്ന് നിർമ്മിക്കാൻ സാധിക്കും. എന്നാൽ ബാത്റൂം ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അണുക്കൾ പെരുകാനും അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.

Malayalam

ബാത്ത് ലൂഫ

ഇതിൽ ധാരാളം അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഉപയോഗിച്ചതിന് ശേഷം ഈർപ്പത്തോടെ സൂക്ഷിക്കുമ്പോഴാണ് ഇതിൽ അണുക്കൾ പെരുകുന്നത്.

Image credits: Getty
Malayalam

വൃത്തിയാക്കാം

ഓരോ ഉപയോഗം കഴിയുമ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതേസമയം പഴക്കംചെന്ന ബാത്ത് ലൂഫകൾ ഉപയോഗിക്കരുത്.

Image credits: Getty
Malayalam

ടവൽ

കുളിച്ചതിന് ശേഷം തുടയ്ക്കാൻ എപ്പോഴും ഒരു ടവൽ തന്നെ ഉപയോഗിക്കരുത്. ഇത് അണുക്കൾ പെരുകാൻ കാരണമാകുന്നു. കൂടാതെ ഈർപ്പം തങ്ങി നിൽക്കുമ്പോൾ ഫങ്കസ് ഉണ്ടാവാനും സാധ്യതയുണ്ട്.

Image credits: Getty
Malayalam

കഴുകണം

ആഴ്ചയിൽ ഒരിക്കൽ എങ്കിലും ടവൽ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കൾ എളുപ്പത്തിൽ പടരുന്നു.

Image credits: Getty
Malayalam

ടൂത്ബ്രഷ് മൂടിവയ്ക്കാം

ബാത്‌റൂമിൽ വാഷ്ബേസിന്റെ അടുത്തായാണ് ടൂത്ബ്രഷ് സൂക്ഷിക്കുന്നത്. ഉപയോഗം കഴിഞ്ഞാൽ തുറന്ന് വയ്ക്കുന്ന ശീലം ഒഴിവാക്കാം. ഇത് അണുക്കൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

അണുക്കൾ ഉണ്ടാകുന്നു

എയറോസോൾ ബാക്റ്റീരിയകൾ ബ്രഷിൽ എളുപ്പത്തിൽ കയറിപ്പറ്റുന്നു. ഇത് വായയിൽ അണുബാധ ഉണ്ടാവാൻ കാരണമാകും. ബ്രഷ് എപ്പോഴും മൂടി വയ്ക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വായുവിലെ മാലിന്യങ്ങൾ

വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പം ബാത്റൂമിനെയും ഉപയോഗ വസ്തുക്കളെയും മലിനമാക്കുന്നു. ഇത് അണുബാധ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ടോയ്‌ലറ്റ് സീറ്റ്

ഉപയോഗം കഴിഞ്ഞാൽ ടോയ്‌ലറ്റ് സീറ്റ് അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ടോയ്‌ലറ്റിലുള്ള അണുക്കൾ മുഴുവനും ബാത്‌റൂമിൽ പടരും.

Image credits: Getty

റോസ്മേരി എളുപ്പത്തിൽ വളരാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

ചെടികൾക്കുള്ള കമ്പോസ്റ്റ് ബിന്നിൽ ഒരിക്കലും ചേർക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

മുല്ലപ്പൂ തഴച്ച് വളരാൻ ഇതാ ചില പൊടിക്കൈകൾ

കിടപ്പുമുറിയിൽ ചെടി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്