വീടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടിയാണ് കറ്റാർവാഴ. വീട്ടിൽ കറ്റാർവാഴ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
life/home Jul 25 2025
Author: Ameena Shirin Image Credits:Getty
Malayalam
ജെൽ മാജിക്
കറ്റാർവാഴയുടെ പ്രധാന ഭാഗം അതിന്റെ ഇലയാണ്. ഇലയിലെ ജെല്ലിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുറിവിനെ ഉണക്കാനും ചർമ്മരോഗ്യത്തിനും നല്ലതാണ്.
Image credits: Getty
Malayalam
പരിചരണം
വളരെ കുറച്ച് പരിചരണം മാത്രമാണ് കറ്റാർവാഴക്ക് ആവശ്യം. സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും, വെള്ളമൊഴിച്ചില്ലെങ്കിലും ചെടി നന്നായി വളരും.
Image credits: Getty
Malayalam
വായു ശുദ്ധീകരണം
വായുവിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ കറ്റാർവാഴക്ക് സാധിക്കും. നല്ല ഉറക്കം ലഭിക്കാനും വീടിനുള്ളിൽ ഇത് വളർത്താവുന്നതാണ്.
Image credits: Getty
Malayalam
ഭംഗി നൽകും
കാഴ്ച്ചയിൽ മനോഹരമാണ് കറ്റാർവാഴ. ഇതിന്റെ കട്ടിയുള്ള ഇലയും, ആകൃതിയും മറ്റുള്ള ചെടികളിൽ നിന്നും കറ്റാർവാഴയെ വ്യത്യസ്തമാക്കുന്നു.
Image credits: Getty
Malayalam
എളുപ്പത്തിൽ വളരും
വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് കറ്റാർവാഴ. ഒരിക്കൽ വളർന്നാൽ ഇതിൽ നിന്നും ചെറിയ ചെടികൾ കിളിർത്തുവരും. ഇത് ഉപയോഗിച്ച് പുതിയ ചെടികൾ വളർത്തിയെടുക്കാൻ സാധിക്കുന്നു.
Image credits: Getty
Malayalam
പുതിയ ചെടി
കറ്റാർവാഴയിൽ നിന്നും കിളിർത്തുവന്ന ചെറിയ ചെടികൾ വെട്ടിമാറ്റി പുതിയ ചെടിയായി വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
തലമുടി പരിചരണം
ചർമ്മത്തിന് മാത്രമല്ല തലമുടിക്കും നല്ലതാണ് കറ്റാർവാഴ. ഇതിന്റെ ജെൽ കണ്ടീഷണറായി ഉപയോഗിക്കാൻ സാധിക്കും. ഇത് മുടിക്ക് തിളക്കം നൽകുന്നു.