വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സമാധാന അന്തരീക്ഷവും ശുദ്ധ വായുവും ലഭിക്കാൻ സഹായിക്കുന്നു. ഈ ചെടികൾ കിടപ്പുമുറിയിൽ വളർത്തി നോക്കൂ.
life/home Sep 14 2025
Author: Ameena Shirin Image Credits:Getty
Malayalam
കറ്റാർവാഴ
ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണിത്. കറ്റാർവാഴയ്ക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
Image credits: Getty
Malayalam
ഫിഡിൽ ലീഫ് ഫിഗ്
കാഴ്ച്ചയിൽ മരം പോലെയാണ് ഫിഡിൽ ലീഫ് ഫിഗ് ഇരിക്കുന്നത്. ഇതിന്റെ വലിപ്പമുള്ള കടുപ്പച്ച ഇലകൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതാണ് ഉചിതം.
Image credits: Getty
Malayalam
പീസ് ലില്ലി
കാണാൻ മനോഹരമാണ് പീസ് ലില്ലി ചെടി. ശരിയായ പരിചരണം നൽകിയാൽ ചെടി നന്നായി വളരും. കിടപ്പുമുറിയിലെ ഷെൽഫിൽ വളർത്തുന്നതാണ് ഉചിതം.
Image credits: Getty
Malayalam
ഓർക്കിഡ്
ഓർക്കിഡ് പൂക്കളെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം നിറത്തിലുള്ള പൂക്കൾ ഇതിനുണ്ട്. കിടപ്പുമുറിയിലെ ബെഡ്‌സൈഡ് ടേബിളിൽ എളുപ്പം വളർത്താവുന്നതാണ്.
Image credits: Getty
Malayalam
ഫിലോഡെൻഡ്രോൺ
വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന്റെ ഭംഗിയുള്ള ഇലകൾ മുറിക്ക് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. നേരിട്ടല്ലാത്ത വെളിച്ചം ചെടിക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
സിസി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണിത്. അതേസമയം ചെടിക്ക് വെളിച്ചം ആവശ്യമാണ്.
Image credits: Getty
Malayalam
മണി പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമില്ലാത്തതുകൊണ്ട് തന്നെ കിടപ്പുമുറിയിൽ വളർത്താവുന്നതാണ്.