കഴുകിയ വസ്ത്രങ്ങൾ വീടിനുള്ളിലിട്ടു ഉണക്കുന്ന ശീലം പലർക്കുമുണ്ട്. നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വസ്ത്രങ്ങൾ ഉണക്കിയില്ലെങ്കിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
life/home Sep 05 2025
Author: Ameena Shirin Image Credits:Getty
Malayalam
വൈകരുത്
ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകാൻ വൈകരുത്. വിയർപ്പ് പിടിച്ച വസ്ത്രങ്ങൾ ദിവസങ്ങൾ കഴിഞ്ഞ് കഴുകുമ്പോൾ ദുർഗന്ധം പോവുകയില്ല.
Image credits: Getty
Malayalam
ഉണക്കുമ്പോൾ
കഴുകിയതിന് ശേഷം ഉടൻ തന്നെ വസ്ത്രങ്ങൾ ഉണക്കാൻ ഇടാൻ ശ്രദ്ധിക്കണം. ഈർപ്പമുള്ള വസ്ത്രങ്ങൾ അധിക നേരം അങ്ങനെ തന്നെ വെച്ചിരിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുന്നു.
Image credits: Getty
Malayalam
വെയിലത്തിടാം
കഴുകിയ വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുന്നതാണ് ഉചിതം. മഴക്കാലങ്ങളിൽ കാറ്റും വെളിച്ചവുമുള്ള സ്ഥലങ്ങളിൽ ഉണക്കാനിടാം.
Image credits: Getty
Malayalam
വിനാഗിരി
വിനാഗിരി ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുന്നത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു. അതേസമയം എല്ലാത്തരം വസ്ത്രങ്ങളും വിനാഗിരിയിൽ കഴുകാൻ കഴിയില്ല.
Image credits: Getty
Malayalam
പൂപ്പൽ ഉണ്ടാവുക
മുഷിഞ്ഞ വസ്ത്രങ്ങൾ അധിക ദിവസം കഴുകാതെ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് വസ്ത്രങ്ങളിൽ പൂപ്പൽ ഉണ്ടാവാനും ദുർഗന്ധത്തിനും കാരണമാകുന്നു.
Image credits: Getty
Malayalam
വായുസഞ്ചാരം
നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിലാണ് കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ ഇടേണ്ടത്. കാറ്റും വെളിച്ചവും ഉണ്ടെങ്കിൽ മാത്രമേ വസ്ത്രങ്ങൾ നന്നായി ഉണങ്ങുകയുള്ളൂ.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
വസ്ത്രങ്ങൾ നന്നായി ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചില ഭാഗങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാറുണ്ട്. ഇത് ദുർഗന്ധത്തിന് കാരണമാകുന്നു.