വളർത്ത് മൃഗങ്ങൾക്ക് നല്ല രീതിയിലുള്ള പരിപാലനം വളരെ പ്രധാനമാണ്. അതുപോലെ തന്നെയാണ് ഭക്ഷണ ക്രമീകരണവും. മൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
life/pets-animals May 16 2025
Author: Web Desk Image Credits:Getty
Malayalam
മദ്യം
ബിയർ, വൈൻ, കള്ള് തുടങ്ങിയവ മൃഗങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇത് ശ്വാസംമുട്ടൽ, വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
അവക്കാഡോ
അവക്കാഡോയിൽ പെർസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് വിഷമാണ്. അവക്കാഡോ കഴിച്ച മൃഗങ്ങൾക്ക് ഹൃദയ രോഗങ്ങൾ വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെങ്കിലും ഇത് മൃഗങ്ങൾക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല. ചോക്ലേറ്റിൽ തിയോബ്രോമൈനും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് പൂച്ചയ്ക്കും നായകൾക്കും വിഷമാണ്.
Image credits: Getty
Malayalam
ആരോഗ്യ പ്രശ്‍നങ്ങൾ
ചെറിയ അളവിലാണ് ചോക്ലേറ്റ് കഴിക്കുന്നതെങ്കിൽ പോലും വയറിളക്കം, ഛർദ്ദി എന്നിവയുണ്ടാകാനും ചിലപ്പോൾ മരിച്ച് പോകാനും സാധ്യതയുണ്ട്.
Image credits: Getty
Malayalam
മുന്തിരി
മുന്തിരി കഴിക്കുന്നത് മൃഗങ്ങൾക്ക് നല്ലതല്ല. ഇത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കൂടാതെ ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയ്ക്കും സാധ്യതയുണ്ട്.
Image credits: Getty
Malayalam
സവാള, വെളുത്തുള്ളി
സവാളയിലും വെളുത്തുള്ളിയിലും തിയോസൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങളിലെ രക്തകോശങ്ങളെ നശിപ്പിക്കുന്നു.
Image credits: Getty
Malayalam
തളർച്ച സംഭവിക്കാം
സവാളയോ വെളുത്തുള്ളിയോ കഴിച്ചാൽ ശരീരത്തിന് തളർച്ച സംഭവിക്കാനോ അവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനോ സാധ്യതയുണ്ട്.