നായ്ക്കളെ വളർത്തുന്നതും അവയോടൊപ്പം സമയം ചിലവഴിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. അതേസമയം നല്ല രീതിയിലുള്ള പരിചരണവും നായ്ക്കൾക്ക് നൽകേണ്ടതുണ്ട്.
life/pets-animals Sep 09 2025
Author: Ameena Shirin Image Credits:Getty
Malayalam
ബുൾഡോഗ്
മടിയന്മാരാണ് ബുൾഡോഗുകൾ. അതിനാൽ തന്നെ കൃത്യമായ വ്യായാമം ഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യം ഇവയ്ക്ക് ലഭിക്കുകയുള്ളൂ. മിതമായ അളവിൽ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
പഗ്
കാണാൻ ക്യൂട്ടാണ് പഗുകൾ. എന്നാൽ എപ്പോഴും സജീവമായി നടക്കുന്ന നായ ഇനമല്ല ഇവർ. അതിനാൽ തന്നെ നല്ല രീതിയിലുള്ള വ്യായാമം ഇവയ്ക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
കോക്കർ സ്പാനിയൽ
പെട്ടെന്ന് ഭാരം കൂടുന്ന നായ ഇനമാണ് കോക്കർ സ്പാനിയൽ. ഇത് പലവിധ രോഗങ്ങൾക്ക് കാരണമാകുന്നു. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രമേ നല്ല ആരോഗ്യം നിലനിർത്താൻ സാധിക്കൂ.
Image credits: Getty
Malayalam
ലാബ്രഡോർ റിട്രീവർ
ഈ ഇനം നായ്ക്കൾക്ക് അമിതമായി ഭക്ഷണം നൽകാൻ പാടില്ല. ഇത് പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു. നല്ല പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ നൽകാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ബീഗിൾ
ഭക്ഷണ പ്രിയരാണ് ബീഗിളുകൾ. അതിനാൽ തന്നെ പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ ഇനം നായ്ക്കൾക്ക്. വ്യായാമം ചെയ്യിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Image credits: Getty
Malayalam
ഗോൾഡൻ റിട്രീവർ
ലാബുകളെ പോലെ തന്നെയാണ് ഗോൾഡൻ റിട്രീവറും. അമിതമായി ഭക്ഷണം നൽകുന്നതും, വ്യായാമം ഇല്ലാത്തതും ഇവയിൽ പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
അമിതമായി ഭക്ഷണം നൽകുന്നത് നായ്ക്കളിൽ പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു. ശരിയായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രമേ നായ്ക്കളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കൂ.