പലതരം നിറത്തിലും ആകൃതിയിലുമെല്ലാം ചെടികൾ ലഭിക്കും. എന്നാൽ വീടിന് ഭംഗി നൽകാനാണെങ്കിൽ ഈ ചെടികൾ വളർത്തൂ.
life Jul 14 2025
Author: Ameena Shirin Image Credits:Getty
Malayalam
ജമന്തി പൂക്കൾ
ചൂടും വരണ്ടതുമായ കാലാവസ്ഥയിൽ വളരുന്ന ചെടിയാണ് ജമന്തി. ഇതിന്റെ ഭംഗിയുള്ള പൂക്കൾ വീടിനെ മനോഹരമാക്കുന്നു.
Image credits: Getty
Malayalam
സീനിയ
ചൂട് കാലാവസ്ഥയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന പൂവാണ് സീനിയ. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സീനിയ വളർത്താം.
Image credits: Getty
Malayalam
യെല്ലോ ട്രംപെറ്റ്
മഞ്ഞക്കോളാമ്പിയെന്നും യെല്ലോ ട്രംപെറ്റിനെ വിളിക്കാറുണ്ട്. വേനൽക്കാലത്ത് വളരുന്ന ചെടിയാണിത്. ഇതിന്റെ മഞ്ഞ നിറത്തിലുള്ള പൂക്കൾ വീടിന് കൂടുതൽ ഭംഗി നൽകുന്നു.
Image credits: Getty
Malayalam
കടലാസ് ചെടി
പേപ്പറിന്റെ കട്ടിയുള്ള ഈ പൂക്കൾക്ക് വീട് മനോഹരമാക്കാൻ സാധിക്കും. നല്ല സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് കടലാസ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
ചെമ്പരത്തി
എവിടെയും പെട്ടെന്ന് വളരുന്ന ചെടിയാണ് ചെമ്പരത്തി. തലയിൽ തേക്കുന്ന എണ്ണയായും ഔഷധമായുമൊക്കെ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.
Image credits: Getty
Malayalam
പെറ്റുനിയ
കടുംനിറത്തിനുള്ള പൂക്കളാണ് പെറ്റുനിയക്കുള്ളത്. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് പെറ്റുനിയ.
Image credits: Getty
Malayalam
പെരിവിങ്കിൾ
ശവനാറി, നിത്യകല്യാണി എന്നിങ്ങനെ പല പേരുകളിലായാണ് പെരിവിങ്കിൾ അറിയപ്പെടുന്നത്. വെള്ളയും, പിങ്കും നിറത്തിലാണ് ഈ പൂവ് കാണപ്പെടുന്നത്.