ഉപയോഗം എന്തെന്ന് അറിയാതെ സിലിക്ക ജെൽ വലിച്ചെറിയുന്നവരുണ്ട്. സിലിക്ക ജെല്ലിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സിലിക്ക ജെല്ലിന് ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഈർപ്പം ഉണ്ടായാൽ അതിനെ ഇല്ലാതാക്കാൻ സിലിക്ക ജെല്ലിന് സാധിക്കും.
മൊബൈൽ ഫോണിൽ ഈർപ്പം ഉണ്ടായാൽ അതിനെ തടയാൻ സിലിക്ക ജെൽ മതി. ഇതൊരു ബാഗിൽ നിറച്ചതിന് ശേഷം അതിലേക്ക് ഫോൺ വെച്ചാൽ മതി.
എത്രകാലം വരെയും രേഖകൾ കേടുവരാതെ സൂക്ഷിക്കാം, സിലിക്ക ജെൽ മാത്രം മതി. രേഖകൾ സീൽ ചെയ്ത് വയ്ക്കുന്ന കവറിനുള്ളിൽ സിലിക്ക ജെൽ സൂക്ഷിച്ചാൽ മതി.
കണ്ണാടിയുടെ മങ്ങൽ മാറ്റാനും സിലിക്ക ജെല്ലിന് സാധിക്കും. കണ്ണാടിയുടെ അടുത്തായി കുറച്ചധികം സിലിക്ക ജെൽ സൂക്ഷിച്ചാൽ മതി. ഇത് ഈർപ്പത്തെ തടയുന്നു.
പഴയകാല ഫോട്ടോ ആൽബം കാലക്രമേണ നശിച്ച് പോകാൻ സാധ്യത കൂടുതലാണ്. ഫോട്ടോകൾക്കിടയിൽ സിലിക്ക ജെൽ സൂക്ഷിച്ചാൽ ഈർപ്പവും പൂപ്പലും ഉണ്ടാകുന്നത് തടയുന്നു.
പഴയ പുസ്തകങ്ങളിൽ ഉണ്ടാകുന്ന ഗന്ധം അകറ്റാൻ സിലിക്ക ജെൽ മതി. പഴയ പുസ്തകങ്ങൾ ഒരു ബാഗിലാക്കിയതിന് ശേഷം സിലിക്ക ജെൽ അതിൽ സൂക്ഷിക്കാം.
ഉപകരണങ്ങൾ തുരുമ്പെടുക്കുന്നത് തടയാനും സിലിക്ക ജെൽ ഉപയോഗിക്കാറുണ്ട്. ഉപകരണങ്ങൾ സൂക്ഷിക്കുന്ന ബോക്സിൽ സിലിക്ക ജെൽ ഇട്ടാൽ മതി.
വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ
അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ