Lifestyle

താരൻ അകറ്റാന്‍ പരീക്ഷിക്കാം ഈ ആറ് പൊടിക്കൈകള്‍...

താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...

Image credits: Getty

ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും സമം ചേര്‍ത്ത് തലമുടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. 

Image credits: Getty

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് തലയില്‍ മസാജ് ചെയ്യുക.  30 മിനിറ്റിന് ശേഷം കഴുകാം. 

Image credits: Getty

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

Image credits: Getty

ഉലുവ

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. 

Image credits: Getty

ഉള്ളിയുടെ നീര്

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരന്‍ മാറാന്‍ സഹായിക്കും.

Image credits: Getty

വെളിച്ചെണ്ണ

2 ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ചെറുനാരങ്ങാ നീരും  മിശ്രിതമാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 

Image credits: Getty
Find Next One