Malayalam

ഈ ശീലങ്ങള്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തെ സംരക്ഷിക്കാനായി നാം മാറ്റേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

പതിവായുള്ള മദ്യപാനം

പതിവായുള്ള  അമിത മദ്യപാനം ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.

Image credits: Getty
Malayalam

പുകവലി

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക. 

Image credits: Getty
Malayalam

ഉറക്കക്കുറവ്

ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിയൊരുക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
 

Image credits: Getty
Malayalam

മോശം ഭക്ഷണശീലം

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി കഴിക്കുന്നത് തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

Image credits: Getty
Malayalam

ജലാംശത്തിന്‍റെ കുറവ്

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍  വെള്ളം ധാരാളം കുടിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. 

Image credits: Getty
Malayalam

വ്യായാമക്കുറവ്

വ്യായാമക്കുറവ് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. 

Image credits: Getty
Malayalam

അമിതമായി വെയില്‍ ഏല്‍ക്കുന്നത്

അമിതമായി വെയില്‍ ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

Image credits: Getty

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; അറിയാം ഗുണങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പൊടിക്കൈകള്‍

മുഖത്ത് മുട്ട കൊണ്ടുള്ള പാക്കുകള്‍ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ