Malayalam

കറിക്കൂട്ട്

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം തൊഴില്‍ സമ്പാദനവും സംരംഭകത്വവും ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് കറിക്കൂട്ട്

Malayalam

കറി ഈസിയാണ്

പ്രാദേശിക കര്‍ഷകരുടെ പക്കല്‍ നിന്നും ശേഖരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വൃത്തിയായി കഴുകിയെടുത്ത് ഓരോ വിഭവങ്ങള്‍ക്കും അനുസൃതമായി കഷ്ണങ്ങളാക്കി പാക്ക് ചെയ്ത് വില്പനയ്‌ക്കെത്തിക്കുന്നു

Image credits: our own
Malayalam

കെഐഡിസി സംരംഭം

കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് ചെയര്‍മാനായുള്ള  കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 

Image credits: our own
Malayalam

വിതരണം

നഗരത്തിലെ സര്‍ക്കര്‍ ഓഫീസുകളിലും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചും വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് കറിക്കൂട്ടിന്റെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത്.

Image credits: our own
Malayalam

ഉപയോഗിക്കാന്‍ എളുപ്പം

ഓരോ വിഭവങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ക്ക് പുറമേ അതിനാവശ്യമായ കൂട്ടുകളും കറിക്കൂട്ടിന്റെ പാക്കറ്റില്‍ ലഭിക്കും. പാചകത്തില്‍ മുന്നറിവില്ലാത്തവര്‍ക്കും ഉപയോഗിക്കാം

Image credits: our own
Malayalam

ഇക്കോ ഷോപ്പ്

മായം ചേരാത്ത ആരോഗ്യ ഭക്ഷണ സംസ്‌കാരത്തിന്റെ ബ്രാന്‍ഡിങ് എന്ന ആശയം മുന്‍നിര്‍ത്തി കറിക്കൂട്ടിന്റെ ആദ്യ പ്രീമിയം എക്കോ ഷോപ്പും ആരംഭിച്ചു.

Image credits: our own

സാരിയില്‍ നെയ്ത സ്വപ്നങ്ങള്‍ പങ്കുവെച്ച് ശോഭ വിശ്വനാഥ്

അനേകം നെയ്ത്തുകാരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഇംപ്രെസ

വിജയം സഞ്ചിയിലാക്കിയ 'സഞ്ചി ബാഗ്‍സ്'

ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റ് കൂടി തിന്നാലോ...?