പ്രശസ്ത സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറും തെന്നിന്ത്യൻ നടി സുനൈനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയരുകയാണ്.
pravasam Dec 07 2025
Author: Reshma Vijayan Image Credits:instagram
Malayalam
ഖാലിദ് അൽ അമേരി
സോഷ്യൽ മീഡിയയിലുടനീളം ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഖാലിദിന്‍റെ വീഡിയോയ്ക്ക് മലയാളികളായ ആരാധകരുമുണ്ട്. നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ഖാലിദ് കേരളത്തിലും എത്തിയിട്ടുണ്ട്.
Image credits: instagram
Malayalam
ഖാലിദ് മമ്മൂട്ടിക്കൊപ്പം
‘ടർബോ’ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്ത് വലിയ ശ്രദ്ധ നേടിയിരുന്നു. 'ചാത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ്' എന്ന മലയാള സിനിമയിലും ഖാലിദ് അഭിനയിച്ചിട്ടുണ്ട്.
Image credits: instagram
Malayalam
ഖാലിദ് അൽ അമേരി
ആദ്യ ഭാര്യയായ സലാമ മുഹമ്മദുമായി ഖാലിദ് വിവാഹബന്ധം വേര്‍പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു.
Image credits: instagram
Malayalam
ഖാലിദ് പ്രണയത്തിലോ?
ഖാലിദ് നിലവിൽ പ്രണയത്തിലാണെന്നും വിവാഹ നിശ്ചയും കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ജൂൺ 26ന് ഖാലിദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
Image credits: instagram
Malayalam
സുനൈന
സമാനമായ ചിത്രം തെന്നിന്ത്യൻ നടി സുനൈന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്നു. ഭ്യൂഹങ്ങൾ ശരിവെക്കുന്ന ഫോട്ടോസാണ് ഇപ്പോള്‍ പുറത്തുവന്നത്.
Image credits: instagram
Malayalam
ഖാലിദ് അൽ അമേരി
ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പിറന്നാൾ പോസ്റ്റിലാണ് ഖാലിദ് അൽ അമേരി നടി സുനൈനയുമായുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയത്. ഇരുവരും കൈകോർത്തു പിടിച്ച ഫോട്ടോയും സെൽഫിയുമുണ്ട്.
Image credits: instagram
Malayalam
ഖാലിദ്
ഇൻസ്റ്റാഗ്രാം സ്റ്റോറീസിലും സുനൈനക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒന്നിൽ അവർ കൈകോർത്ത് നിൽക്കുന്നതും മറ്റൊന്നിൽ അടുത്തടുത്ത് നിൽക്കുന്നതുമാണ്.
Image credits: instagram
Malayalam
ഖാലിദും സുനൈനയും
പങ്കുവെച്ച ഫോട്ടോസിൽ പർപ്പിൾ നിറത്തിലുള്ള മനോഹരമായ സാരി ധരിച്ച് സുനൈനയും കറുത്ത ഷർട്ടും പാന്റും ധരിച്ച് ഖാലിദും പരസ്പരം കൈകോർത്ത് നിൽക്കുന്നതായി കാണാം.
Image credits: instagram
Malayalam
ഖാലിദ് സുനൈനയും
'മനോഹരമായ പിറന്നാളിന് നന്ദി' എന്ന അടിക്കുറിപ്പാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇതോടെ ഖാലിദും സുനൈനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കൂടുതൽ ശക്തമാകുകയാണ്.
Image credits: instagram
Malayalam
ഖാലിദ്-സുനൈന
ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.