spice

പുതിയ അഥിതി

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും നില ബേബിയും.
 

Image credits: Instagram

ഗർഭകാല വിശേഷങ്ങൾ

​ഗർഭിണി ആണെന്ന് അറിയിച്ചത് മുതൽ തന്റെ ഗർഭകാല വിശേഷങ്ങൾ പേളി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും വൈറലുമാണ്. 

Image credits: Instagram

ബേബി ഷവർ

നിലവിൽ ബേബി ഷവർ ഫോട്ടോകളാണ് പേളി തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 
 

Image credits: Instagram

സ്റ്റൈലൻ ലുക്കിൽ പേളി മാണി

കിളിപ്പച്ച നിറത്തിൽ, ​ഗൗൺ ടൈപ്പിലുള്ള വസ്ത്രമാണ് പേളി ധരിച്ചിരിക്കുന്നത്. ഒപ്പം നിലയും ശ്രീനിഷും ഉണ്ട്. അമ്മയുടെ വലിയ വയർ കൗതുകത്തോടെ നോക്കി നിൽക്കുന്ന നിലയെ ഫോട്ടോയിൽ കാണാം. 

Image credits: Instagram

പുതിയ ജീവിതം

തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ സ്വാ​ഗതം ചെയ്യാൻ തയ്യാറാണ് എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം താരം കുറിച്ചത്.
 

Image credits: Instagram

നന്ദി പറഞ്ഞ് പേളി

ഈ മനോ​ഹ​​രമായി ആഘോഷം ഒരുക്കിയ സഹോദരി റേച്ചൽ മാണിക്ക് പേളി നന്ദി പറയുന്നുമുണ്ട്. 
 

Image credits: Instagram

നിലയെ നെഞ്ചോട് ചേർത്ത്

കഴിഞ്ഞ ദിവസം നിലയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ പേളി പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. 
 

Image credits: Instagram

ഹൃദ്യമായ ക്യാപ്ഷൻ

'എന്നെ അമ്മയാകാൻ പഠിപ്പിച്ചത് നിലയാണ്' എന്ന് കുറിച്ചു കൊണ്ടാണ് പേളി നിലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. മകൾക്കൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവച്ചിരുന്നു. 
 

Image credits: Instagram
Find Next One