സമുദ്രനിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമാണ് വാഗമൺ
പുൽമേടുകളും തേയില തോട്ടങ്ങളും നിറഞ്ഞ വാഗമൺ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്
മഴക്കാലമെത്തിയതോടെ വാഗമണ്ണിന്റെ വശ്യസൗന്ദര്യം കാണാനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്
കോടയിറങ്ങുന്ന പുല്‍മേടുകള്‍, പച്ച പുതച്ച തേയിലത്തോട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് വാഗമൺ
പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, ട്രെക്കിംഗ് എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്
അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്‍ജ് നൽകുന്ന അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല
വാഗമൺ മെഡോസ് അഥവാ മൊട്ടക്കുന്നിലെത്തിയാൽ വിശാലമായ പച്ചപ്പും കോടമഞ്ഞുമെല്ലാം ഒരുമിച്ച് ആസ്വദിക്കാം
പൈൻ ഫോറസ്റ്റുകൾ ശാന്തവും നിഗൂഢവുമായ അന്തരീക്ഷം സൃഷ്ടിച്ചാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്
പൈൻ ഫോറസ്റ്റോ ലോവര്‍ പൈൻ വാലിയോ കാണാതെ ഒരിക്കലും വാഗമൺ യാത്ര പൂര്‍ണമാകില്ല
നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും മികച്ച ഓപ്ഷനില്ല
മുക്കിയാലും മുങ്ങില്ല മോനേ! ഇതാണ് സീപ്ലെയിനിന്‍റെ ആ രഹസ്യം!
നീലയോ ചുവപ്പോ? യാത്രകളിൽ ഏത് കളർ ട്രോളി ബാഗാണ് നല്ലത്?
കടലിന് മീതെ നടക്കണോ? നേരെ മുതലപ്പൊഴിക്ക് പോയാൽ മതി!
ജഡയിൽ പതയും ഗംഗ, അരികെ അലറും കടലും! മായക്കാഴ്ചകളുമായി ആഴിമല ശിവൻ