Malayalam

മഴക്കാടുകൾ ലോകത്തിലെ ഏറ്റവും വലിയ ഫാർമസി

ഇത്തരം പ്രദേശങ്ങളിലെ നാലിലൊന്ന് സസ്യങ്ങളും പ്രകൃതിദത്ത ഔഷധങ്ങളായതിനാല്‍ മഴക്കാടുകളെ "ലോകത്തിലെ ഏറ്റവും വലിയ ഫാർമസി" എന്ന് വിളിക്കുന്നു.

 

 

Malayalam

ആമസോൺ മഴക്കാടുകൾ

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ. കുറഞ്ഞത് 2.3 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയുള്ള ആമസോൺ തെക്കേ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലായി  വ്യാപിച്ചുകിടക്കുന്നു. 

Image credits: Getty
Malayalam

കോംഗോ ബേസിൻ മഴക്കാട്

7,80,000 ചതുരശ്ര മൈൽ  വിസ്തൃതിയുള്ള മധ്യ ആഫ്രിക്കയിലെ കോംഗോ ബേസിൻ മഴക്കാടുകളാണ് രണ്ടാമത്തെ വലിയ മഴക്കാടുകൾ.  

Image credits: Getty
Malayalam

കോംഗോ ബേസിൻ മഴക്കാട്

കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിങ്ങനെ ആറ് രാജ്യങ്ങളെ ഈ മഴക്കാട് ഉൾക്കൊള്ളുന്നു.

Image credits: Getty
Malayalam

ന്യൂ ഗിനിയ ദ്വീപ് മഴക്കാട്

ലോകത്തിലെ മൂന്നാമത്തെ വലിയ  മഴക്കാടുകൾ ന്യൂ ഗിനിയ ദ്വീപിലാണ്.  

Image credits: Getty
Malayalam

ന്യൂ ഗിനിയ ദ്വീപ് മഴക്കാട്

കിഴക്കൻ പകുതി പാപുവ ന്യൂ ഗിനിയയുടെ ഭാഗമാണ്, പടിഞ്ഞാറൻ പകുതി ഇന്തോനേഷ്യയുടെയും. ഈ ദ്വീപ് ഏകദേശം 3,03,000 ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്നു. 

Image credits: Getty
Malayalam

സുന്ദലാൻഡ് മഴക്കാടുകൾ

തെക്കുകിഴക്കൻ ഏഷ്യയിലെ മലായ് പെനിൻസുലയും അടുത്തുള്ള സുമാത്ര, ജാവ, ബോർണിയോ എന്നീ ദ്വീപുകൾ ഉള്‍പ്പെടുന്ന സുന്ദലാൻഡ് മഴക്കാടുകൾ 1,97,000 ചതുരശ്ര മൈൽ വ്യാപിച്ച് കിടക്കുന്നു. 

Image credits: Getty
Malayalam

മെകോംഗ് നദീതടം

ഏകദേശം 3,000 മൈൽ (4,900 കി.മീ) നീളമുള്ള, തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ മെകോംഗ് നദിയോട് ചേർന്ന  മെകോംഗ് നദീതടമാണ് ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ മഴക്കാട്.

Image credits: Getty

ആര്‍ക്കും തോല്പിക്കാനാവില്ല; രാത്രികാഴ്ചയിൽ മുൻപന്മാരായ അഞ്ചു ജീവികള്‍

കൂളായിരിക്കാൻ കൂട്ടിന് ല്ലാമകൾ, എയർപോർട്ടിലെത്തുന്നവർക്ക് പുതിയ സേവനം

അമ്പോ ഇങ്ങനെയും പ്രണയങ്ങളുണ്ടോ, ന്യൂജെൻ വാക്കുകൾ കേട്ടാൽ ഞെട്ടും

ഹാപ്പിയല്ലേ? 'അൺഹാപ്പി ലീവെ'ടുത്ത് വീട്ടിലിരിക്കാനായാലോ?