Web Specials

ഗ്യാലക്സി AzTECC71

ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്യാലക്സികളെ കുറിച്ച് നാസ ഏറെ കാലമായി പഠനത്തിലാണ്. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പാണ് ഈ രംഗത്തെ ഏറ്റവും പുതിയത്. 

Image credits: Getty

ഗ്യാലക്സി

ജെയിംസ് വെബ് ടെലസ്കോപ്പിലൂടെ ഇതിനകം ജ്യോര്‍ശാസ്ത്രജ്ഞന്മാര്‍ നിരവധി പുതിയ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. 

Image credits: Getty

ബഹിരാകാശ ദൂരദര്‍ശിനി

അവയില്‍ ഏറ്റവും ഒടുവിലത്തെ കണ്ടെത്താണ് AzTECC71 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗ്യാലക്സി. 

Image credits: Getty

ഗ്യാലക്സി

മനുഷ്യന്‍ 'പ്രേതം സങ്കല്പ'ങ്ങളെ ചിത്രീകരിച്ചിരുന്ന ചിത്രത്തിന് സമാനമായ ചിത്രമാണ് AzTECC71 എന്ന ഗ്യാലക്സിയുടെതായി നാസ പുറത്ത് വിട്ടത്. 

Image credits: Getty

ഗ്യാലക്സി

പൊടിപടലങ്ങള്‍ നിറഞ്ഞ ഈ പുതിയ ഗ്യാലക്സി പ്രതിവര്‍ഷം നൂറുകണക്കിന് നക്ഷത്രങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്ന് പഠന സംഘത്തിലെ ജോതിശാസ്ത്രജ്ഞനായ ജെഡ് മക്കിന്നി പറയുന്നു. 

Image credits: Getty

ബഹിരാകാശ ദൂരദര്‍ശിനി

എന്നാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ല. മറിച്ച് ജെയിംസ് വെബ് കണ്ടെത്തിയ വിവരങ്ങളില്‍ നിന്ന് നാസയുടെ ചിത്രകാരന്മാര്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ചിത്രമാണിത്. 

Image credits: Getty

ഗ്യാലക്സി

മഹാവിസ്ഫോടനത്തിന് ഏകദേശം 90 കോടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  AzTECC71 എന്ന ആകാശഗംഗ സൃഷ്ടിക്കപ്പെട്ടതെന്ന് ജോതിശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടുന്നു. 

Image credits: Getty
Find Next One