ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങൾ ലഭിക്കുന്ന നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു.
ടേസ്റ്റ് അറ്റ്ലസ് തയ്യാറാക്കിയ ആ പട്ടികയിൽ ആദ്യത്തെ 100 നഗരങ്ങളിൽ തന്നെ നമ്മുടെ രാജ്യത്തുള്ള അഞ്ച് നഗരങ്ങളും ഉൾപ്പെടുന്നു.
മുംബൈ, ഹൈദരാബാദ്, ഡൽഹി, ചെന്നൈ, ലഖ്‌നൗ എന്നീ നഗരങ്ങളാണ് പട്ടികയിൽ ആദ്യ 100 -ൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇതിൽത്തന്നെ ആദ്യ 50 -ൽ ഇടം നേടിയ രണ്ട് ഇന്ത്യൻ നഗരങ്ങളാണ് മുംബൈയും ഹൈദരാബാദും. മുംബൈ 35 -ഉം ഹൈദ്രാബാദ് 39 -ഉം സ്ഥാനത്താണുള്ളത്.
പട്ടികയിൽ ഡൽഹി 56 -ാം സ്ഥാനത്തെത്തിയപ്പോൾ ചെന്നൈ 65 -ാം സ്ഥാനത്തും ലഖ്‌നൗ 92 -ാം സ്ഥാനത്തും എത്തി.
ഡൽഹിയും മുംബൈയും വ്യത്യസ്തമായ ചാട്ടുകൾക്ക് പേരുകേട്ട നഗരങ്ങളാണ്. എന്നാൽ, ഹൈദരാബാദ് ബിരിയാണിയാണ് പ്രസിദ്ധം.
ചെന്നൈയാകട്ടെ ദോശയ്ക്കും ഇഡ്‌ലിക്കും പേരുകേട്ടതാണ്. കബാബുകളും ബിരിയാണിയും ഉൾപ്പെടുന്ന രുചികരമായ മുഗളായി വിഭവങ്ങൾക്ക് പേരുകേട്ട നഗരമാണ് ലഖ്‌നൗ.
മികച്ച ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന രുചികരമായ ഭക്ഷണത്തിന് പേരുകേട്ട ഇറ്റലിയിലെ റോം ആണ് മൊത്തം പട്ടികയിൽ ആദ്യം.
ഹൊ, ഒടുക്കത്തെ വിലതന്നെ; കാശുകാര് പോലും വാങ്ങാൻ രണ്ടാമതൊന്നാലോചിക്കും
ടെറസിൽ പച്ചക്കറി വളർത്താം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മണ്ണ് സംരക്ഷണം അനിവാര്യത; ഇന്ന് ലോക മണ്ണ് ദിനം
പ്രേതരൂപം പോലൊരു ഗ്യാലക്സി