പ്രണയം ഇപ്പോള്‍ വേറെ ലെവലാണ്. ജെന്‍ സീയുടെ പല ഡേറ്റിംഗ് പദങ്ങള്‍ പോലും നമുക്ക് വശമുണ്ടാവണമെന്നില്ല. അതില്‍ പെട്ട ഒന്നാണ് 'സിമ്മര്‍ ഡേറ്റിംഗ്'. എന്താണിത്?
സിമ്മര്‍ ഡേറ്റിംഗിന് ജെന്‍ സീ -ക്കിടയില്‍ പ്രാധാന്യം കൂടി വരികയാണത്രെ. പെട്ടെന്ന് പ്രണയത്തിലാവുക, പെട്ടെന്ന് തന്നെ ആ ബന്ധം തകരുക എന്നതിന് പകരം വളരെ മെല്ലെ പോവുന്ന ബന്ധമാണിത്.
സിമ്മര്‍ ഡേറ്റിംഗില്‍ വളരെ പതിയെ, ഇഷ്ടം പോലെ സമയമെടുത്ത് രണ്ടുപേര്‍ പരസ്പരം എല്ലാ കാര്യങ്ങളും മനസിലാക്കിയാണ് ബന്ധം മുന്നോട്ട് പോവുക, ഒരു തിരക്കുമില്ല എന്നർത്ഥം.
സിമ്മര്‍ ഡേറ്റിംഗില്‍ പ്രണയികള്‍ ശ്രമിക്കുന്നത് ഒരു ശരിയായ ബന്ധം അല്ലെങ്കില്‍ റിയല്‍ കണക്ഷന്‍ ഉണ്ടാക്കിയെടുക്കുക എന്നതിനാണ്.
ജനപ്രിയ ഡേറ്റിംഗ് ആപ്പായ QuackQuack നടത്തിയ ഒരു പഠനത്തിൽ, വലിയ നഗരങ്ങളിലെ ജെന്‍ സീക്കിടയില്‍ പകുതിയോളം പേരും സിമ്മര്‍ ഡേറ്റിംഗ് പരീക്ഷിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്.
പെട്ടെന്ന് ഒരു ബന്ധം ഉണ്ടാക്കുക, അതിന്‍റെ അടുത്ത തലങ്ങളിലേക്ക് പോവുക, ബന്ധം അവസാനിപ്പിക്കുക എന്നതിന് പകരം യാതൊരു തിരക്കുമില്ലാതെ പയ്യെപ്പയ്യെ മനസിലാക്കി സ്നേഹിക്കുക എന്നതാണിത്.
പരസ്പരം മനസിലാക്കുന്നതിനും, പരസ്പരമുള്ള വിശ്വാസത്തിനും ഒക്കെ പ്രാധാന്യം നല്‍കുന്ന ഡേറ്റിംഗ് ആണിത്. കേള്‍ക്കുമ്പോള്‍ 'ഓള്‍ഡ് സ്കൂള്‍' പോലെ തോന്നുന്നു അല്ലേ?
എല്ലാം പെട്ടെന്ന് ഓടിപ്പോകുന്ന ഒരു ലോകമാണിത്. എന്നാല്‍, അതിനൊപ്പം ഓടാതെ പ്രണയത്തില്‍ ഒരു മെല്ലെപ്പോക്ക്, അതേസമയം തന്നെ 'ട്രൂ ലവ്' കണ്ടെത്താനുള്ള ശ്രമത്തിലാണോ ജെന്‍ സീ?