Malayalam

മാര്‍ത്താണ്ഡത്തിനടുത്ത്

തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്താണ് ചിതറാൽ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Malayalam

9-ാം നൂറ്റാണ്ടിലെ അത്ഭുത നിര്‍മ്മിതി

9-ാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചിതറാൽ ജൈന ക്ഷേത്രം വാസ്തുവിദ്യയാൽ സമ്പന്നമാണ്

Image credits: Asianet News
Malayalam

നിര്‍മ്മാണ ചരിത്രം

വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്

Image credits: Asianet News
Malayalam

അന്ന് തിരുവിതാംകൂറിൽ

1956ല്‍ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളില്‍ വിഭജിച്ചപ്പോഴാണ് ചിതറാൽ തമിഴ്നാടിന്റെ ഭാഗമായത്

Image credits: Asianet News
Malayalam

അതിശയിപ്പിക്കും വാസ്തുവിദ്യ

പാറയില്‍ കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം

Image credits: Asianet News
Malayalam

കാൽനടയായി പോകാം

ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശന കവാടം വരെ വാഹനങ്ങൾ എത്തും. മുകളിലേയ്ക്ക് കാൽനടയായി വേണം കയറാൻ

Image credits: Asianet News
Malayalam

മനോഹരമായ പ്രകൃതി

പാറകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ചുറ്റുപാടും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം

Image credits: Asianet News
Malayalam

പ്രകൃതിദത്ത കുളം

ക്ഷേത്ര മുറ്റത്ത് കാണുന്ന കുളം പ്രകൃതിദത്തമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്

Image credits: Asianet News
Malayalam

പ്രവേശന സമയം

രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. 4:30ന് ക്ഷേത്രനട അടക്കും

Image credits: Asianet News
Malayalam

സംരക്ഷിത ക്ഷേത്രം

നിലവിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ക്ഷേത്രമുള്ളത്.

Image credits: Asianet News

കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ

ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം

കാളിമലയിലെ സൂര്യോദയക്കാഴ്ചകൾ

ദ്രവ്യപ്പാറ; മാര്‍ത്താണ്ഡവര്‍മ്മ ഒളിവിൽ കഴിഞ്ഞയിടം