Asianet News MalayalamAsianet News Malayalam

റണ്‍വേട്ടക്കാരില്‍ ക്ലാസന് പിന്നില്‍ പരാഗ്! സഞ്ജു ആദ്യ അഞ്ചില്‍; നേട്ടമായത് ഡല്‍ഹിക്കെതിരായ പ്രകടനം

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (97) വിരാട കോലിക്ക് (98) പിന്നില്‍ നാലാമതാണ്. 95 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് അഞ്ചാമത്.

Riyan Parag back top three of most runs in Ipl 2024
Author
First Published Mar 29, 2024, 4:52 PM IST

ജയ്പൂര്‍: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 84 റണ്‍സ് നേടിയതോടെയാണ് പരാഗ് രണ്ടാമതായത്. രണ്ട് മത്സരങ്ങളില്‍ 127 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. രണ്ട് മത്സരങ്ങളില്‍ 143 റണ്‍സ് നേടിയിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിച്ച് ക്ലാസനാണ് ഒന്നാമത്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (97) വിരാട കോലിക്ക് (98) പിന്നില്‍ നാലാമതാണ്. 95 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് അഞ്ചാമത്. തിലക് വര്‍മ (89), സാം കറന്‍ (86), ശിവം ദുെബ (85), രചിന്‍ രവീന്ദ്ര (83), സായ് സുദര്‍ശന്‍ (82) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചിട്ടും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാമത് തന്നെ. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച രാജസ്ഥാന്‍ നാല് പോയിന്റുമായി രണ്ടാമതാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിറകിലാണ് രാജസ്ഥാന്‍. +0.800 നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാന്‍. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള സിഎസ്‌കെയ്ക്ക് +1.979 നെറ്റ് റണ്‍റേറ്റുണ്ട്. ഇരു ടീമുകളും ഈ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല.

രണ്ട് പന്തുകളില്‍ 10 റണ്‍! പിന്നാലെ സീന്‍ മാറി; സന്ദീപേ.. എന്തുണ്ട്, സുഖമാണോ എന്നായിരിക്കുമോ സഞ്ജു ചോദിച്ചത്?

സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാമതാണ്. ആദ്യ മത്സരം തോറ്റ ഹൈദരാബാദിന് രണ്ട് പോയിന്റാണുള്ളത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് പോയിന്റുമായി നാലാമതാണ്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ രണ്ടിലെത്താം. ഒരു ജയവും തോല്‍വിയുമുള്ള പഞ്ചാബ് കിംഗ്‌സ് അഞ്ചാമത്. 

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി സമ്മതിച്ചേ പറ്റൂ! സഹതാരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഹാര്‍ദിക് കണ്ട് പഠിക്കട്ടെ

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

Follow Us:
Download App:
  • android
  • ios