Asianet News MalayalamAsianet News Malayalam

രണ്ട് പന്തുകളില്‍ 10 റണ്‍! പിന്നാലെ സീന്‍ മാറി; സന്ദീപേ.. എന്തുണ്ട്, സുഖമാണോ എന്നായിരിക്കുമോ സഞ്ജു ചോദിച്ചത്?

19-ാം ഓവര്‍ എറിയാനെത്തിയതും സന്ദീപായിരുന്നു. അപ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 32 റണ്‍സായിരുന്നു.

what sanju samson suggests to sandeep sharma after 10 runs in first two ball
Author
First Published Mar 29, 2024, 12:33 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയത്തില്‍ സന്ദീപ് ശര്‍മയുടെ സ്‌പെല്‍ നിര്‍ണായകമായിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും നാല് ഓവറില്‍ 36 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച താരം ധാരളം ഡോട്ട് പന്തുകളും എറിഞ്ഞു. സന്ദീപിന്റെ ആദ്യ മൂന്ന് ഓവറില്‍ 21 റണ്‍സ് മാത്രമാണ് പിറന്നത്.

19-ാം ഓവര്‍ എറിയാനെത്തിയതും സന്ദീപായിരുന്നു. അപ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 32 റണ്‍സായിരുന്നു. സമ്മര്‍ദ്ദ ഘട്ടത്തില്‍ സന്ദീപിന്റെ ആദ്യ പന്ത് തന്നെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സിക്‌സ് പായിച്ചു. അടുത്ത പന്തില്‍ ഫോറും. അവസാന പത്ത് പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 22 റണ്‍സ് മാത്രം. സമ്മര്‍ദ്ദം സന്ദീപിനും രാജസ്ഥാനും. ഡല്‍ഹി ക്യാംപിലാണെങ്കില്‍ ആശ്വാസം. രണ്ട് പന്ത് കഴിഞ്ഞാല്‍ ഇനി ശരിയാവില്ലെന്ന മട്ടില്‍ സഞ്ജു സന്ദീപിന്റെ അടുത്തേക്ക് ഓടി.

പിന്നെ നടന്നത് അത്ഭുതമാണ്. അടുത്ത നാല് പന്തില്‍ സന്ദീപ് വിട്ടുകൊടുത്തത് അഞ്ച് റണ്‍സ്. പിന്നീടുള്ള നാല് പന്തുകളും സന്ദീപ് എറിയാന്‍ ശ്രമിച്ചത് യോര്‍ക്കറുകളായിരുന്നു. ചിലത് വൈഡ് യോര്‍ക്കറുകളുമായി. ഒരു പന്ത് ലോ ഫുള്‍ടോസും. സഞ്ജു എന്ത് നിര്‍ദേശമാണ് നല്‍കിയിരിക്കുകയെന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. ഏതാണ്ട് ഇത്തരത്തിലുള്ള സംഭവം കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലും നടന്നിരുന്നു. അന്നും സന്ദീപിന് സഞ്ജു നല്‍കിയ നിര്‍ദേശം ഗുണം ചെയ്തു.

ഞാനും സംഗയും നാലോ അഞ്ചോ തവണ സംസാരിച്ചു! ബാറ്റിംഗിനിടെയുണ്ടായ സമ്മര്‍ദ്ദ ഘട്ടത്തെ കുറിച്ച് സഞ്ജു സാംസണ്‍

അതിനെ കുറിച്ച് പിന്നീട് സഞ്ജു ഒരു അഭിമുഖത്തില്‍ തമാശയോടെ സംസാരിച്ചിരുന്നു. എന്ത് നിര്‍ദേശമാണ് നല്‍കിയതെന്ന് അവതാരകന്‍ ചോദിച്ചു. എന്താണോ തോന്നുന്നത് ആ രീതിയില്‍ പന്തെറിയാനാണ് ഞാനന്ന് സന്ദീപിനോട് പറഞ്ഞതെന്ന് സഞ്ജു വ്യക്തമാക്കി. 'സന്ദീപ് എന്തുണ്ട്, സുഖമാണോ' എന്ന് ചോദിക്കാവില്ലല്ലൊ എന്നും സഞ്ജു തമാശയോടെ പറഞ്ഞിരുന്നു. എന്തായാലും ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജു നിര്‍ദേശിച്ചതും വൈഡ് പന്തുകള്‍ എറിയാനായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ. എന്തായാലും തന്ത്രം പുര്‍ണമായും ഫലിച്ചു.

Follow Us:
Download App:
  • android
  • ios