താരതമ്യേന എത്തിപ്പിക്കുന്ന സ്‌കോറായിരുന്നിട്ടും ഡല്‍ഹിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഞ്ജുവിനായി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ജയ്പൂര്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

പിന്നാലെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് ആരാധകര്‍ രംഗത്തെത്തിയത്. താരതമ്യേന എത്തിപ്പിടിക്കാവുന്ന സ്‌കോറായിരുന്നിട്ടും ഡല്‍ഹിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഞ്ജുവിനായി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സഞ്ജുവിനെ കണ്ടുപഠിക്കണമെന്നും ചില ആരാധകര്‍. ശാന്തനായി സഞ്ജു സമ്മര്‍ദ്ദ സാഹചര്യങ്ങളെ മറികടന്നു. മാത്രമല്ല, ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡമാരെ നിര്‍ത്തിയ പൊസിഷനുമെല്ലാം പക്കാ. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത രീതിയാണ് പലരും എടുത്തു പറയുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ എന്നിവരെ കൃത്യ സമയത്ത് തന്നെ സഞ്ജു ഉപയോഗിച്ചു. 

രോഹിത്തുമായി ചൂടേറിയ ചര്‍ച്ച! ഹാര്‍ദിക്കിന് നേരെ കണ്ണുരുട്ടി ആകാശ് അംബാനി; ടീമില്‍ അസ്വാരസ്യങ്ങള്‍?

അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരിക്കെ ആവേശിനെയാണ് സഞ്ജു കൊണ്ടുവന്നത്. വേഗക്കാരനായ നന്ദ്രേ ബര്‍ഗര്‍, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ട്രന്റ് ബോള്‍ട്ട് എന്നിവരെ മറികടന്നാണ് സഞ്ജു ആവേശിനെ കൊണ്ടുവന്നത്. സഞ്ജുവിന്റെ പദ്ധതിക്ക് അനുസരിച്ച് താരം പന്തെറിയുകയും ചെയ്തു. നാല് റണ്‍സ് മാത്രമാണ് ആവേശ് വിട്ടുകൊടുത്തത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ചുവന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ ബാറ്റിംഗില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. 14 പന്തില്‍ 15 റണ്‍സുമായി സഞ്ജു മടങ്ങുകയായിരുന്നു. ശ്രദ്ധയോടെ തുടങ്ങിയ സഞ്ജു മുകേഷ് കുമാറിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.