Asianet News MalayalamAsianet News Malayalam

ബട്‌ലറല്ല, മത്സരത്തിന്റെ ഗതിമാറ്റിയത് അവന്റെ പ്രകടനം! മറ്റൊരു താരത്തിന്റെ പേരെടുത്ത് പറഞ്ഞ് സഞ്ജു സാംസണ്‍

മത്സരത്തിന് ശേഷം രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസാരിച്ചു. റോവ്മാന്‍ പവലിന്റെ സിക്‌സുകള്‍ ആത്മവിശ്വാസം കൂട്ടിയെന്ന് സഞ്ജു വ്യക്തമാക്കി.

Sanju Samson on how rajasthan royals won over kolkata knight riders
Author
First Published Apr 17, 2024, 11:42 AM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരാജ വിജയത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍മാരെ വാഴ്ത്തി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരു ത്രില്ലറിലായിരുന്നു രാജസ്ഥാന്റെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത സുനില്‍ നരെയ്ന്റെ (56 പന്തില്‍ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്നുള്ള രാജസ്ഥാന്റെ മറുപടി ജോസ് ബട്ലറിലൂടെയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്ലര്‍ പുറത്താവാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കി.

മത്സരത്തിന് ശേഷം രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസാരിച്ചു. റോവ്മാന്‍ പവലിന്റെ സിക്‌സുകള്‍ ആത്മവിശ്വാസം കൂട്ടിയെന്ന് സഞ്ജു വ്യക്തമാക്കി. സഞ്ജുവിന്റെ വാക്കുകള്‍... ''വിജയത്തില്‍ വളരെയേറെ സന്തോഷം. ആറ് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് റോവ്മാന്‍ പവല്‍ രണ്ട് സിക്‌സുകള്‍ നേടിയത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി. അപ്പോഴാണ് മത്സരം ഞങ്ങളുടെ കയ്യിലാണെന്നുള്ള ആത്മവിശ്വാസം വന്നത്. അത് തിരിച്ചുവരവിനുള്ള വഴിയൊരുക്കി. കുറച്ച് ഭാഗ്യം കൂടി ഞങ്ങളുടെ ഭാഗത്തുണ്ടായിരുന്നു. കൊല്‍ക്കത്തയും നന്നായി കളിച്ചു. സമാനമായ എന്തെങ്കിലും ഞങ്ങളും പ്രതീക്ഷിച്ചു.'' സഞ്ജു പറഞ്ഞു. 

എടാ മോനെ, ഗ്ലൗസില്ലാതെയും ക്യാച്ചെടുക്കാം! സഞ്ജുവിന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ ആവേശിന്റെ മറുപടി

ബട്‌ലര്‍, പവല്‍ എന്നിവരുടെ ബാറ്റിംഗിനെ കുറിച്ചും സഞ്ജു സാംസരിച്ചു. ''സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും നന്നായി പന്തെറിഞ്ഞു. അവരുടെ നിലവാരം ഉയര്‍ന്നതായിരുന്നു. ഈ ഗ്രൗണ്ടും വിക്കറ്റും അവര്‍ക്ക്  യോജിച്ചതായിരുന്നു. പവല്‍ നേടിയ രണ്ട് സിക്സുകള്‍ ഏഎവിടെ നിന്ന് വന്നെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ജോസ് ബടലറുടെ ഇന്നിംഗ്‌സില്‍ ഏറെ സന്തോഷം. 6-7 വര്‍ഷമായി അദ്ദേഹം ടീമിന് വേണ്ടി ചെയ്യുന്നത് ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.20-ാം ഓവര്‍ വരെ അദ്ദേഹം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഏത് വിജയലക്ഷ്യവും മറികടക്കാന്‍ സാധിക്കും.'' സഞ്ജു മത്സരശേഷം പറഞ്ഞു.

ജയത്തോടെ രാജസ്ഥാന്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.

Follow Us:
Download App:
  • android
  • ios