കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കായ ശേഷമാണ് ആവേശ് രസകരമായ ആഘോഷം നടത്തിയത്.

കൊല്‍ക്കത്ത: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം ആവേശ് ഖാനെതിരെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നര്‍മം കലര്‍ന്ന വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോള്‍ അതിന് അതേ നാണയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ പേസര്‍. പഞ്ചാബിനെതിരായ മത്സരത്തില്‍ സഞ്ജുവും ആവേശും ഒരു ക്യാച്ചിന് ഒരുമിച്ച ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇരുവരും കൂട്ടിയിടിക്കുകയും ക്യാച്ച് നിലത്ത് വീഴുകയും ചെയ്തു. കയ്യില്‍ ഗ്ലൗസുണ്ടങ്കില്‍ ക്യാച്ച് സുഖകരമായി എടുക്കാമെന്ന് മത്സരശേഷം സഞ്ജു രസകരമായി പറഞ്ഞിരുന്നു.

അതിന് അതേ നാണയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ആവേശ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കായ ശേഷമാണ് ആവേശ് രസകരമായ ആഘോഷം നടത്തിയത്. സ്വന്തം പന്തില്‍ മനോഹരമായ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ആവേശ്, സാള്‍ട്ടിനെ മടക്കുന്നത്. അതും ഒറ്റക്കൈയില്‍ പന്ത് ഒതുക്കുകയായിരുന്നു ആവേശ്. ക്യാച്ചെടുത്ത ശേഷം ആവേശ് സഞ്ജുവിന് നേരെയാണ് വിരല്‍ ചൂണ്ടിയത്. ഗ്ലൗസില്ലാതെയും ക്യാച്ചെടുക്കാനാവുമെന്ന് പറയുകയായിരുന്നു ആവേശ്. തൊട്ടുപിന്നാലെ സഞ്ജു തന്റെ ഗ്ലൗസ് അഴിച്ച് ആവേശിന് നല്‍കുകയും ചെയ്തു. രസകരമായ വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

എന്തായാലും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം രാജസ്ഥാന്‍ ജയിച്ചിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത സുനില്‍ നരെയ്‌ന്റെ (56 പന്തില്‍ 109) സെഞ്ചുറി കരുത്തിലാണ് 223 അടിച്ചെടുത്തത്. നരെയ്‌നുള്ള രാജസ്ഥാന്റെ മറുപടി ജോസ് ബട്‌ലറിലൂടെയായിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്‌ലര്‍ പുറത്താവാതെ നിന്നപ്പോള്‍ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കി. ഇതോടെ ഒന്നാം സ്ഥാനം രാജസ്ഥാന്‍ റോയല്‍സ് ഭദ്രമാക്കി.

സഞ്ജുവിനെ വീഴ്ത്തി നരെയ്‌ന്റെ മാസ് എന്‍ട്രി! കോലിയുടെ ഓറഞ്ച് ക്യാപ് സേഫല്ല; പിന്നില്‍ പരാഗ്, നേട്ടം ബട്‌ലര്‍

അവസാന രണ്ട് ഓവറില്‍ 28 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ ആദ്യ പന്തില്‍ തന്നെ ബട്ലര്‍ സിക്സ് നേടി. രണ്ടാം പന്തില്‍ റണ്‍സില്ല. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. നാലാം പന്തില്‍ വീണ്ടും സിക്സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് എട്ട് പന്തില്‍ 12 റണ്‍സ് മാത്രം. അഞ്ചാം പന്തില്‍ രണ്ട് റണ്‍. അവസാന പന്തില്‍ സിംഗിള്‍ നേടി ബട്ലര്‍ സ്ട്രൈക്ക് തുടര്‍ന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്. പന്തെറിയാനെത്തിയത് വരുണ്‍ ചക്രവര്‍ത്തി. ആദ്യ പന്ത് തന്നെ ബ്ടലര്‍ സിക്സര്‍ പറത്തി. അടുത്ത മൂന്ന് പന്തിലും റണ്‍ ഓടിയെടുക്കാന്‍ ബട്ലര്‍ മുതിര്‍ന്നില്ല. അടുത്ത പന്തില്‍ രണ്ട് റണ്‍. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി ബട്ലര്‍ രാജസ്ഥാനെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു.

YouTube video player