Asianet News MalayalamAsianet News Malayalam

'ഫെഫ്കയുടെ നേതൃത്വത്തിലുള്ള വനിതാകൂട്ടായ്മയെ സ്വാഗതം ചെയ്യുന്നു'

  • ഡബ്ല്യുസിസി പ്രവർത്തനം വിപുലീകരിക്കുന്നു
  • അംഗത്വ വിതരണം ഉടൻ ആരംഭിക്കും
  • സാങ്കേതിക പ്രവർത്തകർക്കും അംഗത്വം നൽകും
  • ഫെഫ്കയുടെ വനിത കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നു
  • രമ്യ നമ്പീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്
     
remya nambeesan

കൊച്ചി: മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമൺ ഇൻ കളക്ടീവ് വിപുലീകരിക്കുന്നതായും അംഗത്വവിതരണം ഉടൻ തുടങ്ങുമെന്നും രമ്യാ നമ്പീശന്‍. ഫെഫ്കയുടെ നേതൃത്വത്തിലുള്ള വനിത കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നെന്നും ഡബ്ല്യുസിസി അംഗം രമ്യാ നമ്പീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചലച്ചിത്ര മേഖലയിലെ വനിത സാങ്കേതിക പ്രവർത്തകർക്കെല്ലാം അംഗത്വം നൽകും.

ഡബ്ല്യുസിസിയുടെ ഒരു വർ‍ഷത്തെ പ്രവർത്തനത്തിൽ സംതൃപ്തിയുണ്ടെന്നും ഫെഫ്കയുടെ വനിത കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നതായും രമ്യ പറഞ്ഞു. ഫെഫ്ക മാത്രമല്ല ചലച്ചിത്ര മേഖലയിലെ കൂടുതൽ സംഘടനകൾ വനിത കൂട്ടായ്മകളുമായി രംഗത്ത് വരണം.വിമർശനങ്ങൾക്കെല്ലാം പ്രവർത്തനം കൊണ്ട് മറുപടി നൽകാനുള്ള നീക്കത്തിലാണ് ഇന്ത്യൻ സിനിമയിലെ ആദ്യ വനിത കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ്. ഡബ്ല്യുസിസി വിപുലീകരണത്തിന് ധാരണയായെങ്കിലും അംഗത്വം വിതരണം തുടങ്ങുന്ന ദിനം തീരുമാനിച്ചിട്ടില്ല. 

കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ രമ്യ, നടി പോരാട്ടം തുടരുമെന്ന് വ്യക്തമാക്ക ഡബ്ല്യുസിസിയുടെ ഒരു വർ‍ഷത്തെ പ്രവർത്തനത്തിൽ സംതൃപ്തിയുണ്ട്. ആക്രമണമുണ്ടാകുമ്പോള്‍ പ്രതികരിക്കാൻ യുവനടി സനുഷയെ പോലെ ചലച്ചിത്ര മേഖലയിലെ കൂടുതൽ വനിതകൾ തയ്യാറാകണമെന്നും രമ്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios