Malayalam News Highlights; കുടിശ്ശിക തീര്‍ക്കാതെ പൊലീസിന് ഇന്ധനം നൽകില്ലെന്ന് പമ്പുടമകള്‍

kerala police struggles after not getting fund for petrol

സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോൾ അടിക്കാൻ കാശില്ലാതെ പൊലിസ്. 28 കോടി കുടിശികയുള്ളതിനാൽ പൊലീസ് വാഹനങ്ങള്‍ക്ക്  ഇനി ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

10:10 AM IST

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോൾ ഉള്ളത്. നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയേ തുരത്താൻ ശ്രമിക്കുന്നു

10:01 AM IST

ബിൽക്കിസ് ഭാനു കേസ് : വിധി പുനപരിശോധിക്കണമെന്ന് ഹര്‍ജി

ബിൽക്കിസ് ഭാനു കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ ഹർജി നൽകി.പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന വിധിക്കെതിരെയാണ് ഹർജി

10:00 AM IST

വിശദീകരണവുമായി സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.തനിക്കതുമായി ബന്ധമില്ല.പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു

10:00 AM IST

ആരോപണം പരിശോധിക്കുമെന്ന് ആനി രാജ

ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തെരഞ്ഞെടുപ്പു ചുമതലയിൽ എത്തിയത്പരിശോധിക്കുമെന്ന് വയനാട്ടിലെ ഇടതു സ്ഥാനാർഥി ആനിരാജ. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്ക്ക് ഒപ്പം നിൽക്കുക എന്നാ നിലപാട് ഇല്ല. ഇടതു പക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കും.നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പിഎം ബഷീർ ആണ് കേസിലെ പ്രതി.

9:59 AM IST

നൊച്ചാട് അനു കൊലപാതകം; പ്രതി മുജീബ് റഹ്മാനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

നൊച്ചാട് അനു കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊണ്ടോട്ടിയിലെ വീട്ടിൽ എത്തി പേരാമ്പ്ര പൊലീസ് പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവിടെ വച്ചാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിക്കുന്ന മാരകായുധങ്ങളും കണ്ടെടുത്തു.

9:59 AM IST

കെ.കവിത സുപ്രീം കോടതിയിൽ

കെ.കവിത സുപ്രീം കോടതിയിൽ. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഹർജി നൽകി. ഹർജി ഇന്ന് കോടതിയിൽ പരാമർശിക്കും

9:58 AM IST

കാറും ട്രാക്ടറും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു

ബിഹാറിലെ ഖഗരിയയിൽ കാറും ട്രക്ടറും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയിൽ ഇന്ന് പുലർച്ചയാണ് അപകടം.

9:56 AM IST

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു

കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു .14 പേരെ രക്ഷപ്പെടുത്തി; തിരച്ചിൽ തുടരുകയാണ്.

6:49 AM IST

മയക്കുവെടി വയ്ക്കും മുമ്പ് കടന്നുകളഞ്ഞു; കണ്ണൂരില്‍ നാട്ടിലിറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു.

അടയ്ക്കാത്തോട് നാട്ടിൽ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ തുടരുന്നു. മയക്കുവെടി വയ്ക്കാൻ കാസര്‍കോട് നിന്ന് ആളെത്തിയെങ്കിലും രാത്രിയായതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു

10:10 AM IST:

പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോൾ ഉള്ളത്. നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയേ തുരത്താൻ ശ്രമിക്കുന്നു

10:01 AM IST:

ബിൽക്കിസ് ഭാനു കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാൾ ഹർജി നൽകി.പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന വിധിക്കെതിരെയാണ് ഹർജി

10:00 AM IST:

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.തനിക്കതുമായി ബന്ധമില്ല.പാർട്ടിയും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു

10:00 AM IST:

ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തെരഞ്ഞെടുപ്പു ചുമതലയിൽ എത്തിയത്പരിശോധിക്കുമെന്ന് വയനാട്ടിലെ ഇടതു സ്ഥാനാർഥി ആനിരാജ. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്ക്ക് ഒപ്പം നിൽക്കുക എന്നാ നിലപാട് ഇല്ല. ഇടതു പക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കും.നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പിഎം ബഷീർ ആണ് കേസിലെ പ്രതി.

9:59 AM IST:

നൊച്ചാട് അനു കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊണ്ടോട്ടിയിലെ വീട്ടിൽ എത്തി പേരാമ്പ്ര പൊലീസ് പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവിടെ വച്ചാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിക്കുന്ന മാരകായുധങ്ങളും കണ്ടെടുത്തു.

9:59 AM IST:

കെ.കവിത സുപ്രീം കോടതിയിൽ. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ഹർജി നൽകി. ഹർജി ഇന്ന് കോടതിയിൽ പരാമർശിക്കും

9:58 AM IST:

ബിഹാറിലെ ഖഗരിയയിൽ കാറും ട്രക്ടറും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയിൽ ഇന്ന് പുലർച്ചയാണ് അപകടം.

9:56 AM IST:

കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു .14 പേരെ രക്ഷപ്പെടുത്തി; തിരച്ചിൽ തുടരുകയാണ്.

6:49 AM IST: