malayalam news highlights: വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല

Malayalam news Live Update February 23 2023

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ. ലോകായുക്ത, ചാൻസലര്‍, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്.

11:25 PM IST

വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ. ലോകായുക്ത, ചാൻസലര്‍, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്. 

11:25 PM IST

കാലുമാറി ശസ്ത്രക്രിയ, ഡോക്ടറെ പ്രതിയാക്കി പൊലീസ് കേസെടുത്തു

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടർ പി. ബെഹിർഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്. 

11:24 PM IST

ക്ഷേമ പെൻഷൻ: ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി, നാളെ മുതല്‍ തുക വിതരണം ചെയ്യും

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  

6:59 AM IST

കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ

തകരാറിലായ  പന്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി

6:59 AM IST

ദുരിതാശ്വാസ നിധി ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദശം

സഹായത്തിനായി സമർപ്പിച്ച എല്ലാ രേഖകളും പരിശോധിക്കും

6:58 AM IST

നാല് മന്ത്രിമാർ ഇന്ന് രാജ്ഭനവനിലേക്ക്ഗവർണർ ഒപ്പിടാത്ത ബില്ലുകളിൽ നാല് മന്ത്രിമാർ രാജ്ഭവനിൽ ഇന്ന് നേരിട്ടെത്തി വിശദീകരണം നൽകും.

ബില്ലുകളിൽ ഗവർണർ ഒപ്പു വച്ചേയ്ക്കില്ലെന്ന് സൂചന. 

6:58 AM IST

സുബി സുരേഷിൻ്റെ സംസ്കാരം ഇന്ന്

മൃതദേഹം ഇന്ന് പത്ത് മണിക്ക് പൊതുദർശനത്തിന് വയ്ക്കും 

11:25 PM IST:

വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ. ലോകായുക്ത, ചാൻസലര്‍, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്. 

11:25 PM IST:

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടർ പി. ബെഹിർഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്. 

11:24 PM IST:

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  

6:59 AM IST:

തകരാറിലായ  പന്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി

6:59 AM IST:

സഹായത്തിനായി സമർപ്പിച്ച എല്ലാ രേഖകളും പരിശോധിക്കും

6:58 AM IST: