Malayalam News Highlights : അനിതയുടെ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

malayalam news live updates today April 8 2024

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. 

12:37 PM IST

വർക്കലയിൽ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയയക്കാൻ ഭർത്താവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

12:36 PM IST

ബീനയ്ക്ക് പിന്നാലെ നിഖയും മരണത്തിലേക്ക്

വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്. 

12:36 PM IST

കരുനാ​ഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

കൊല്ലം കരുനാ​ഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ​ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. 

12:36 PM IST

ബെല്ലാരിയിൽ വൻ സ്വർണ,പണ വേട്ട

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. 

12:35 PM IST

സ്ഥിര നിക്ഷേപം തിരികെ നൽകാത്ത സംഭവം

സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാലെന്ന് സഹകരണ സംഘത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

12:35 PM IST

പർവ്വതാരോഹണത്തിനും തയ്യാറെടുത്ത് നവീൻ

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പര്‍വതാരോഹണത്തിന് നവീന്‍ തയാറെടുത്തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. മൂവരുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

12:34 PM IST

ചൂട് ഇനിയും കൂടും

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.

12:33 PM IST

ചെന്നൈയിൽ 4 കോടി പിടിച്ച സംഭവം

ചെന്നൈയിൽ ട്രെയിനിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.

7:07 AM IST

എംഎം വർ​ഗീസിനെയും പികെ ബിജുവിനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കിൽ നിന്ന് ബെനാമി വായ്പകൾ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യൽ. നേരത്തെ എംഎം വർഗീസ് അടക്കമുള്ളവരെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിരുന്നു. 

7:07 AM IST

ബൈക്ക് അപകടം

കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.  

7:07 AM IST

സജി യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല

യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺ​ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു.

12:37 PM IST:

തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയയക്കാൻ ഭർത്താവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

12:36 PM IST:

വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്. 

12:36 PM IST:

കൊല്ലം കരുനാ​ഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്. മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ​ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. 

12:36 PM IST:

ബെല്ലാരിയിൽ വൻ സ്വർണ പണ വേട്ട. പൊലീസ് നടത്തിയ റെയ്ഡില്‍ 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടിൽ ആണ് പൊലീസ് റെയ്ഡ് നടത്തിയത്. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടിൽ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. 

12:35 PM IST:

സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാലെന്ന് സഹകരണ സംഘത്തിന്റെ വിശദീകരണത്തിൽ പറയുന്നു.

12:35 PM IST:

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നതെന്ന് പൊലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പര്‍വതാരോഹണത്തിന് നവീന്‍ തയാറെടുത്തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. മൂവരുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

12:34 PM IST:

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.

12:33 PM IST:

ചെന്നൈയിൽ ട്രെയിനിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.

7:07 AM IST: