രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം

rahul gandhi will reach wayanad on wednesday to file nomination

വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

9:42 AM IST

'കരുവന്നൂരില്‍ ഇഡി'; അറസ്റ്റ് വന്നാല്‍ നേരിടും, ഒളിച്ചുവയ്ക്കാനൊന്നും ഇല്ലെന്നും സിപിഎം നേതാവ് എംകെ കണ്ണൻ

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ

9:42 AM IST

ദില്ലിയില്‍ പിന്നെയും 'ഓപ്പറേഷൻ താമര'!; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് എഎപി എംഎല്‍എ

ദില്ലിയില്‍ പിന്നെയും ബിജെപി 'ഓപ്പറേഷൻ താമര'യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ രംഗത്തെത്തിയിരിക്കുകയാണ്.

9:42 AM IST

ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം, 10 പേര്‍ക്ക് പരുക്ക്; അപകടം തിരുച്ചിറപ്പള്ളിയില്‍

തമിഴ്‍നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്.

9:41 AM IST

പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം; അഞ്ച് പേര്‍ക്ക് പരുക്ക്

പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.  യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം

9:40 AM IST

12 ജില്ലകളില്‍ ഇന്ന് ചൂട് കൂടുതല്‍; തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

9:40 AM IST

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ നേതാക്കള്‍ക്ക് ഇഡി നോട്ടീസ് ഉടൻ

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.

9:40 AM IST

'കരുവന്നൂരില്‍ ഇഡി'; ഇതൊരു ഡീലിന്‍റെ ഭാഗം, ഇഡി രാഷ്ട്രീയ ഉപകരണമെന്നും കെ മുരളീധരൻ

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം വരുന്നതില്‍ പ്രതികരണം അറിയിച്ച് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്‍റെ ഭാഗമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

6:54 AM IST

കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

ദില്ലിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് നല്‍കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അതേസമയം മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി  ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

9:42 AM IST:

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ

9:42 AM IST:

ദില്ലിയില്‍ പിന്നെയും ബിജെപി 'ഓപ്പറേഷൻ താമര'യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ രംഗത്തെത്തിയിരിക്കുകയാണ്.

9:42 AM IST:

തമിഴ്‍നാട് തിരുച്ചിറപ്പള്ളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്.

9:41 AM IST:

പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.  യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം

9:40 AM IST:

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

9:40 AM IST:

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.

9:40 AM IST:

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി അന്വേഷണം വരുന്നതില്‍ പ്രതികരണം അറിയിച്ച് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്‍റെ ഭാഗമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

6:54 AM IST: