Malayalam News Highlights : കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു

two people stabbed kattakkada live news updates today April 6

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 
 
1:15 PM IST

മൂവാറ്റുപുഴ ആൾക്കൂട്ടക്കൊല

മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് നേരിട്ടത് അതിക്രൂരപീഡനങ്ങൾ. ആക്രമണത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുപോകുകയും തലക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഫോണിൽ നിന്നും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

1:15 PM IST

'ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു

കാസർകോട് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ. ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 

1:14 PM IST

വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ്  മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

1:14 PM IST

വണ്ടിപ്പെരിയാറിൽ 25കാരൻ കുത്തേറ്റ് മരിച്ചു

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ  സ്വദേശി പാണ്ഡ്യൻറെ മകൻ അശോകൻ (25) ആണ് മരിച്ചത്.  തേങ്ങാക്കൽ സ്വദേശി സുബീഷാണ് കുത്തിയത്. സുബീഷിനെ  വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന നാലു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. 

1:13 PM IST

സിദ്ധാർത്ഥന്റെ മരണം

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും.

1:13 PM IST

ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല

ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണിന് മറുപടിയായി യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1:10 PM IST

'സമാധാനത്തിന് ഭം​ഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല'; എംവി ഗോവിന്ദന്‍

പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

1:09 PM IST

'ഒന്നും ഒളിപ്പിക്കാനില്ല, നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയിട്ടുള്ളത്

ന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  ഇന്നലെ ഇഡിയും ആദായ നികുതി വകുപ്പും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വർ​ഗീസിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ടെന്നും നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഇ ഡിയുടെയും ആദായ നികുതി വകുപ്പിൻ്റെയും നീക്കമെന്ന് പറഞ്ഞ വർ​ഗീസ് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

7:02 AM IST

മൂവാറ്റുപുഴയിലേത് ആൾക്കൂട്ട മർദനം തന്നെ

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 

7:01 AM IST

അതിഥിതൊഴിലാളിയുടെ മരണം; ആൾക്കൂട്ട മർദനമെന്ന് പരാതി

മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആള്‍കൂട്ട മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന സംശയത്തെ തുടർന്നാണിത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

1:15 PM IST:

മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് നേരിട്ടത് അതിക്രൂരപീഡനങ്ങൾ. ആക്രമണത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുപോകുകയും തലക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഫോണിൽ നിന്നും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

1:15 PM IST:

കാസർകോട് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ. ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 

1:14 PM IST:

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ്  മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

1:14 PM IST:

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം തേങ്ങാക്കല്ലിൽ യുവാവ് കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ  സ്വദേശി പാണ്ഡ്യൻറെ മകൻ അശോകൻ (25) ആണ് മരിച്ചത്.  തേങ്ങാക്കൽ സ്വദേശി സുബീഷാണ് കുത്തിയത്. സുബീഷിനെ  വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന നാലു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. 

1:13 PM IST:

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും.

1:13 PM IST:

ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്നും കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോണിന് മറുപടിയായി യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1:10 PM IST:

പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

1:09 PM IST:

ന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  ഇന്നലെ ഇഡിയും ആദായ നികുതി വകുപ്പും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു വർ​ഗീസിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ടെന്നും നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഇ ഡിയുടെയും ആദായ നികുതി വകുപ്പിൻ്റെയും നീക്കമെന്ന് പറഞ്ഞ വർ​ഗീസ് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

7:02 AM IST:

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 

7:01 AM IST: