Asianet News MalayalamAsianet News Malayalam

പ്രത്യേക ക്യൂവും വീടുപോലെ സൗകര്യങ്ങളും; പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കഷ്‌ടപ്പെടേണ്ടിവരില്ല

എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്ത് സഞ്ജയ് കൗള്‍ ഐഎഎസ് 

Watch Chief Electoral Officer Kerala Sanjay Kaul IAS has an important message for all voters ahead Lok Sabha Elections 2024
Author
First Published Apr 24, 2024, 9:45 AM IST

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് അദേഹം സ്വാഗതം ചെയ്തു. 

'ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. 2024 ഏപ്രില്‍ 26ന് കേരളം പോളിംഗ് ബൂത്തിലെത്തുകയാണ്. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്‌താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടേണ്ടിവരില്ല. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം' എന്നും സഞ്ജയ് കൗള്‍ ഐഎഎസ് വീഡിയോ സന്ദേശത്തില്‍ പറ‍ഞ്ഞു. 

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ 

1. വോട്ടര്‍ ഐഡി കാര്‍ഡ്  
2. ആധാര്‍ കാര്‍ഡ്
3. എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
4. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
5. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
6. ഡ്രൈവിംഗ് ലൈസന്‍സ്
7. പാന്‍ കാര്‍ഡ്
8. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
9. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
10. ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
11. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
12. പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
13. ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്).

Read more: ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios