Asianet News MalayalamAsianet News Malayalam

ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ടര്‍ ഐഡി കാര്‍ഡിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെ?

Lok Sabha Elections 2024 13 Identity cards can use to cast vote in Kerala
Author
First Published Apr 23, 2024, 9:02 PM IST | Last Updated Apr 23, 2024, 9:04 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന നിര്‍ബന്ധമില്ല. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റ് 12 കാര്‍ഡുകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ട് ചെയ്യുന്നതിന് സാധാരണയായി തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവും എന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ ഐഡി കാര്‍ഡിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയാണെന്ന് ചുവടെ കൊടുക്കുന്നു.  

1. ആധാര്‍ കാര്‍ഡ്
2. എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)
3. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍
4. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5. ഡ്രൈവിംഗ് ലൈസന്‍സ്
6. പാന്‍ കാര്‍ഡ്
7. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
8. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്
9. ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ
10. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്
11. പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
12. ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡി ഐ ഡി കാര്‍ഡ്)

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.  

Read more: കൊടുംചൂടിനെ തോല്‍പിച്ച പ്രചാരണച്ചൂട്; കേരളത്തില്‍ നാളെ കൊട്ടിക്കലാശം, 'മുന്നണി മനസ്' അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios