അടങ്ങാതെ ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ പുലര്‍ച്ചെ വീടിന് നേരെ ആക്രമണം, സിസിടിവി ദൃശ്യങ്ങള്

wild elephant called chakka komban's attack against home at chinnakanal

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്.

8:19 AM IST

കേരളം ഇന്നും വേനലില്‍ വേവും; പതിനൊന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 

8:19 AM IST

ആനയിറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; രാത്രി ആറ് ആനകളിറങ്ങി ദേവികുളത്ത് ആശങ്ക പരത്തി

അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിൽ ആനയിറങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വനംവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് സമീപമാണ് ആന ഇറങ്ങിയത് എന്നതിനാല്‍ ഈ വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

8:18 AM IST

102 ലോക്‍സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; പ്രമുഖര്‍ പത്രിക നല്‍കും

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക

8:18 AM IST

ബാള്‍ട്ടിമോര്‍ അപകടം; വെള്ളത്തില്‍ വീണ 6 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, കപ്പലിലെ 22 ഇന്ത്യക്കാര്‍ സുരക്ഷിതര്‍

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. 

8:19 AM IST:

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 

8:19 AM IST:

അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിൽ ആനയിറങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വനംവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് സമീപമാണ് ആന ഇറങ്ങിയത് എന്നതിനാല്‍ ഈ വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

8:18 AM IST: