Asianet News MalayalamAsianet News Malayalam

കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്താലുളള ഗുണങ്ങള്‍

ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ്  നമ്മള്‍ മലയാളികള്‍ ഏറെയും.

benefit of coffee with coconut oil
Author
Thiruvananthapuram, First Published Feb 4, 2019, 9:27 PM IST

ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ്  നമ്മള്‍ മലയാളികള്‍ ഏറെയും. ചായ , കാപ്പി എന്നിവ പലരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. ദിവസവും കാപ്പി കുടിക്കുന്ന ശീലമുളള ആളാണെങ്കില്‍ അതിലേക്ക് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇങ്ങനെ കുടിച്ചാലുളള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. 

ശരീരപോഷണത്തിന് 

കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ പോഷണം ലഭിക്കാന്‍ സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍  ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. അതുപോലെ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. 

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ 

കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രമേഹ രോഗം വരാതിരിക്കാനും സഹായിക്കും. 

benefit of coffee with coconut oil

ദഹനത്തിന് 

ദഹനത്തിന് ഏറ്റവും നല്ല പാനീയമാണ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നത്. ഇത് വയറിനും നല്ലതാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 

ഒരു കപ്പ് കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോദശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈനാണ് ഇതിന് സഹായിക്കുന്നത്. ഹൃദ്രോഗത്തെ അകറ്റുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios