Asianet News MalayalamAsianet News Malayalam

നിങ്ങൾ പ്രണയ വഴിയിലാണോ എന്നറിയാന്‍ ഇതാ ചില വഴികള്‍

Signs that you are falling in love according to science
Author
First Published Sep 22, 2017, 5:32 AM IST

പ്രണയിക്കാത്തവരായി ആരുമില്ല. ചിലര്‍ക്ക് പ്രണയം ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വഴിയാണ്. രണ്ടുപേർക്കിടയിൽ നിലനിൽക്കുന്നത്​ പ്രണയമാണോ പരസ്​പരമുള്ള സ്നേഹബന്ധമാ​ണോ എന്ന്​ പോലും മറ്റുള്ളവർക്ക്​ തിരിച്ചറിയാൻ കഴിയില്ല. എന്നിരുന്നാലും പെരുമാറ്റം, പേടിയില്ലായ്​മ, മറച്ചുവെക്കാനുള്ള പ്രവണത തുടങ്ങിയവയിലൂടെ ഇതി​ന്‍റെ അടയാളങ്ങൾ വായിച്ചെടുക്കാനാകും. നിങ്ങൾ പ്രണയത്തിലാണോ എന്നത്​ പുറത്തറിയിക്കുന്ന ഏതാനും സൂചനകൾ ഇനി വായിക്കാം:

1. കണ്ണ് എടുക്കാതെയുളള നോട്ടം: നിങ്ങളുടെ പങ്കാളിയുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെയുളള നോട്ടം പ്രണയത്തിന്‍റെ സൂചനയാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുമ്പോള്‍ കാര്യമില്ലാതെ പരിഭ്രമിക്കുന്നത്​ നിങ്ങൾ പ്രണയ
വഴിയിൽ ആണെന്നതി​ന്‍റെ സൂചനയാണ്​.  രണ്ട്​ പേർക്കുമിടയിലെ അസാധാരണമായ നോട്ടം, അറിയാതെയുള്ള നോട്ടം എന്നിവയെല്ലാം ലക്ഷണങ്ങളാണ്​. കണ്ണുകളുടെ അറിയാതെയുള്ള കണ്ടുമുട്ടൽ ശക്​തമായ പ്രണയ സാന്നിധ്യമെന്നാണ്​  പഠനങ്ങൾ പറയുന്നത്​.

2. മനസ്സ് എങ്ങോട്ടോ പറക്കുന്ന പോലെ തോന്നുക:  എല്ലാകാര്യങ്ങളും  നിങ്ങളുടെ മനസിന്​ അതീതമെന്ന തോന്നൽ ഈ സന്ദർഭത്തി​ന്‍റെ സൂചനയാണ്​. മനസ്സ് എങ്ങോട്ടോ പറക്കുന്ന പോലെ തോന്നുക. ഒരു വ്യക്​തി പ്രണയത്തിലായാൽ അയാളുടെ മസ്​തിഷ്​കം കൊക്കയിൻ ഉപയോഗിച്ചയാളുടെ അവസ്​ഥയിലാകുമെന്ന്​ കിൻസി ഇൻസ്​റ്റിറ്റ്യൂട്ട്​ നടത്തിയ പഠനത്തിൽ പറയുന്നു.

3. മുഴുവന്‍ സമയവും അവരെക്കുറിച്ചുള്ള ചിന്ത: നിങ്ങൾ എന്തുചെയ്​താലും നിങ്ങളുടെ ചിന്ത അവരിലേക്കും വഴുതിമാറും. മസ്​തിഷ്​കം ഒരുതരം ‘പ്രണയ ഔഷധം’ പുറത്തുവിടുന്നുവെന്നാണ്​ വിദഗ്​ദർ പറയുന്നത് പ്രണയിക്കുന്നവരോടുള്ള ആസക്​തി വർധിപ്പിക്കുന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു ഇൗ ഘട്ടത്തിൽ. പ്രണയരസതന്ത്രമാണ്​ ഇരുവർക്കുമിടയിൽ പ്രവർത്തിക്കുക.

4. അവരുടെ സന്തോഷം ഏറ്റവും പ്രധാനമാകും: അനശ്വരം എന്ന സങ്കൽപ്പം പലപ്പോഴും അനേകം ദുഃഖം, പ്രണയാർദ്ര ഗാനങ്ങൾ എന്നിവയെല്ലാം ചേരു​മ്പോഴായിരിക്കും. എന്നാൽ പ്രണയിക്കുന്നവരുടെ സന്തോഷം എന്ന വികാരം
ഉയരുന്നത്​ നിങ്ങൾ പ്രണയത്തിൽ ആയി കഴിഞ്ഞുവെന്നതി​ന്‍റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. പങ്കാളിയുടെ ജീവിതം സന്തോഷ​പ്രദമാകാൻ നിങ്ങൾ എന്തും ചെയ്യാന്‍ തയാറാകുന്നത്​ ആരോഗ്യകരമായ ബന്ധത്തിനുള്ള തെളിവായി കാണുന്നു. അനുകമ്പാർഹമായ സ്​നേഹം ആരോഗ്യകരമായ ബന്ധത്തിനുള്ള വലിയ തെളിവാ​ണെന്ന്​ പഠനങ്ങൾ പറയുന്നു​.

5.മാനസിക പിരിമുറുക്കങ്ങൾ: പ്രണയത്തിലാകുന്ന സന്ദർഭത്തിൽ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കും. ഈ ഘട്ടത്തിൽ ഇതിന്​ വഴിവെക്കുന്ന കോർട്ടിസോൾ ഹോർമോൺ മസ്​തിഷ്​കം പുറപ്പെടുവിക്കും. ഇത്​ നിങ്ങളിൽ ക്ഷേഭം വളർത്തിയേക്കും.

6. വേദനകൾ മറക്കും: ആകസ്​മികമായി പ്രണയത്തിലായാൽ നിങ്ങളെ ​പരിസരം കൂടുതൽ വേദനിപ്പിക്കില്ല. ​ഇഷ്​ടപ്പെടുന്നവരുടെ ഫോ​ട്ടോ കാണുന്നതോടെ പലർക്കും വേദനകൾ മറക്കാനും കുറയാനും 40 ശതമാനം വരെ വഴിവെക്കുന്നുവെന്നാണ്​ സ്​റ്റാൻഫോർഡ്​ യൂനിവേഴ്​സിറ്റിയുടെ പഠനത്തിൽ പറയുന്നത്​. കടുത്ത വേദന അനുഭവിക്കുന്നവർക്ക്​ ഇത്​ 15 ശതമാനം വരെ കുറയും.

7.പുതിയ കാര്യങ്ങൾക്കായി ശ്രമം: നിങ്ങളുടെ പ്രണയ പങ്കാളിയുടെ സന്തോഷത്തിനായി നിങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യാനായി നിരന്തരം ​ശ്രമിച്ചുകൊണ്ടിരിക്കും. എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ഇൗ ശ്രമം തുടരും. പ്രണയം തുടങ്ങിയാൽ വ്യക്​തിയുടെ താൽപര്യങ്ങളിലും ഇഷ്​ടങ്ങളിലും വ്യക്​തിത്വത്തിലും മാറ്റം കാണുമെന്ന്​ പഠനങ്ങൾ പറയുന്നു.

8.ഹൃദയസ്​പന്ദനത്തിലെ പൊരുത്തം: പ്രണയത്തിലാവുന്നവരുടെ ഹൃദയസ്​പന്ദനങ്ങളിൽ പോലും പൊരുത്തമുണ്ടാകുമെന്ന്​ പഠനങ്ങൾ പറയുന്നു. കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ പഠനങ്ങൾ പ്രകാരം പ്രണയിക്കുന്നവരുടെ ഒരേ താളത്തിൽ ആയിരിക്കും സ്​പന്ദിക്കുകയെന്ന്​ പറയുന്നു.

9.ഇഷ്​ടതോഴൻ: പ്രണയത്തിലൂടെ ലഭിക്കുന്നത്​ പ്രിയമുള്ള കൂട്ടുകാരനെ/കൂട്ടുകാരിയെ കൂടിയാണ്​. പ്രണയത്തിലാകുന്നവർക്ക്​ ശാരീരിക അസുഖങ്ങൾ വന്നാൽ അതേ അളവിൽ ആകാംഷയും പരിമുറുക്കവും പങ്കാളികളിൽ ഉണ്ടാകുമെന്ന്​ പഠനങ്ങൾ പറയുന്നു. സുഖമാകുന്നത്​ വരെ ഇതുതുടരും.

 

Follow Us:
Download App:
  • android
  • ios