Asianet News MalayalamAsianet News Malayalam

ഉറക്കമുണര്‍ന്നയുടനെ ഈ 5 കാര്യങ്ങള്‍ ചെയ്യരുത്

things not to do when you first wake up
Author
First Published Apr 20, 2017, 7:35 AM IST

നല്ല ഉറക്കം ലഭിക്കുക എന്നത് മറ്റൊരു നല്ല ദിവസത്തിന്‍റെ തുടക്കമാണെന്നാണ് പറയുന്നത്. എന്നാല്‍ രാവിലെ ഉറക്കം ഉണര്‍ന്ന ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങളാണ് താഴെ പറയുന്നത്. അനാരോഗ്യമായ ശീലങ്ങള്‍ എന്നാണ് ഇതിനെ ആരോഗ്യ വിദഗ്ധര്‍ തന്നെ വിശേഷിപ്പിക്കുന്നത്.

എഴുന്നേറ്റയുടന്‍ കാപ്പികുടി- രാവിലെ 8 മണിക്കും 9 നും ഇടയില്‍ നിങ്ങളുടെ ശരീരം സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നു. ഈ സമയത്ത് കാപ്പി കുടിക്കരുത്. കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയുന്ന സമയമായ 9.30 ശേഷം നിങ്ങള്‍ കാപ്പി കുടിയ്ക്കാം. ഒരിക്കലും എഴുന്നേറ്റ ഉടനെ കാപ്പി കുടിയ്ക്കരുത്.

ചൂടുവെള്ളത്തില്‍ കുളിക്കുക - രാവിലെ ചൂടുവെള്ളത്തിലുള്ള കുളി നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ തണുത്ത വെള്ളത്തിലുള്ള കുളി നിങ്ങളെ കൂടുതല്‍ ഉന്മേഷത്തിലാക്കുകയും ചെയ്യുന്നു. 

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം - പ്രഭാതഭക്ഷണം എപ്പോഴും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം. പാലും രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 

ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഭക്ഷണം കഴിക്കണം - ചെറിയ രീതിയില്‍ ഉണര്‍ന്നാലുടന്‍ ഭക്ഷണം കഴിക്കാവുന്നതാണ്. ഇൗ ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ആയിരിക്കണം.

കഴിഞ്ഞ ദിവസത്തെ ബാക്കിയായ ജോലികളെക്കുറിച്ച് ചിന്തിക്കുന്നത് - രാവിലെ ഉണര്‍ന്നാല്‍ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കഴിഞ്ഞ ദിവസം പൂര്‍ത്തിയാകാത്ത ജോലികളെക്കുറിച്ച് പിന്നീട് ചിന്തിക്കാം. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ആ ദിവസത്തിന് ഉന്മേഷം നല്‍കും.

Follow Us:
Download App:
  • android
  • ios