Asianet News MalayalamAsianet News Malayalam

ഇറച്ചിയും ഏത്തപ്പഴവും കഴിക്കാന്‍ അതിന്റേതായ സമയമുണ്ടേ!

when eat these foods
Author
First Published May 26, 2017, 2:57 PM IST

നല്ല ഭക്ഷണം ഏതൊക്കെയെന്ന് നമുക്കെല്ലാം ധാരണയുണ്ട്. അതുപോലെ അവ കഴിക്കേണ്ടതിന് ഓരോ സമയവും ഉണ്ട്. ഉചിതമായ സമയത്ത് കഴിച്ചാലേ ഭക്ഷണത്തിന്റെ ഗുണം ശരീരത്തിന് ലഭിക്കു.. നമ്മള്‍ നിത്യവും കഴിക്കുന്ന അഞ്ചു ഭക്ഷണങ്ങള്‍ ഏതൊക്കെ സമയത്താണ് കഴിക്കേണ്ടതെന്ന് നോക്കാം..

ഏത്തപ്പഴം

ഏത്തപ്പഴം പ്രഭാതഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്. നിമിഷനേരം കൊണ്ട് ഊര്‍ജ്ജമായി മാറാനുള്ള കഴിവുണ്ട് ഏത്തപ്പഴത്തിന്. അലസമായി തോന്നുന്ന വൈകുന്നേരങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും ഉത്തമമാണ് ഏത്തപ്പഴം

ഉരുളക്കിഴങ്ങ്

പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. ദിവസം മുഴുവന്‍ ആവശ്യമായ ധാതുക്കള്‍ ഉരുളക്കിഴങ്ങില്‍ നിന്ന് ലഭിക്കും.

ഓറഞ്ച്

രാവിലത്തെ ഭക്ഷണത്തോടൊപ്പം ഓറഞ്ച് കഴിക്കുന്നത് അത്ര നല്ലതല്ല. സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. പകരം ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കാം. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഓറഞ്ചിനാവും.

നട്‌സ്

മത്സ്യം കഴിക്കാത്തവരാണോ നിങ്ങള്‍? മത്സ്യത്തില്‍ നിന്ന് ലഭിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ കുറവ് നികത്താന്‍ നട്‌സിന് കഴിയും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, നട്‌സിന് കലോറി അല്‍പ്പം കൂടുതലാണ്. കലോറി കത്താന്‍ പകല്‍ സമയത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

മാംസം

അയണിന്റെ കലവറയാണ് മാംസാഹാരം. മാംസം ഉച്ചഭക്ഷണത്തില്‍ വേണം ഉള്‍പ്പെടുത്താന്‍. ദഹിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാല്‍ രാത്രിയില്‍ മാംസാഹാരം ഒഴിവാക്കുന്നതാണ് നല്ലത്.

Follow Us:
Download App:
  • android
  • ios