Asianet News MalayalamAsianet News Malayalam

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇദ്ദേഹമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 

Alcoholism and drug use questioned; Attack on the house
Author
First Published May 19, 2024, 7:46 PM IST

അമ്പലപ്പുഴ: മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. അമ്പലപ്പുഴ കാക്കാഴം പടിഞ്ഞാറ് പുതുവൽ അനന്തന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണം നടന്നത്. അക്രമികൾ വീട്ടിലെ വാഴകളും ചെടിച്ചെട്ടികളും നശിപ്പിച്ചു. വീടിന് വെളിയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ നശിപ്പിക്കുകയും എടുത്തു കൊണ്ടു പോവുകയും ചെയ്തു. 

​ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇദ്ദേഹമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീടിന് നേരെ ആക്രമണം നടന്നതെന്ന് അനന്തൻ പറഞ്ഞു. ഇതു സംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. 

സ്ഫോടനത്തില്‍ ചിതറിയത്, വൈദ്യശാസ്ത്ര പഠനത്തിനായി ദാനം ചെയ്ത ഭർത്താവിന്‍റെ മൃതദേഹമെന്ന് യുവതി

വ്യാജ ലോൺ ആപ്പിലൂടെ ലോൺ സംഘടിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്, യുവാവിനെ റിമാന്‍ഡ് ചെയ്തു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios