സൈന്യം തന്‍റെ ഭർത്താവിന്‍റെ മൃതദേഹം ഹംവീ സ്ഫോടനത്തിന് ഡെമ്മിയായി ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞെന്നും അനുമതിയില്ലാതെ ഇത്തരമൊരു കാര്യത്തിന് ഭര്‍ത്താവിന്‍ററെ ശരീരം ഉപയോഗിച്ചത് തന്നെ ഞെട്ടിച്ചെന്നും ജിൽ പറഞ്ഞു. 


രണാനന്തരം മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദാനം ചെയ്യുന്നത് ലോകമെങ്ങുമുള്ള പതിവാണ്. മരിക്കുന്നതിന് മുമ്പോ മരണാനന്തരം ഏറ്റവും അടുത്ത ബന്ധുക്കളോ ഇത്തരം സമ്മതിപത്രങ്ങളിൽ ഒപ്പുവയ്ക്കുന്നു. മരുന്ന് പരീക്ഷണങ്ങളോ അല്ലെങ്കില്‍ ശരീരശാസ്ത്ര പഠനമോ ആണ് ഇത്തരം മൃതദേഹങ്ങളില്‍ ചെയ്യുന്നത്. എന്നാല്‍ തന്‍റെ ഭര്‍ത്താവിന്‍റെ മൃതദേഹം യുഎസ് സൈന്യം സ്ഫോടന പരീക്ഷണത്തിന് ഡമ്മിയായി ഉപയോഗിച്ചുവെന്ന പരാതിയുമായി ഒരു യുവതി ആരോപിച്ചതായി മിറർ റിപ്പോര്‍ട്ട് ചെയ്തു. 

2012 ല്‍ ജില്ലിന്‍റെ ഭര്‍ത്താവ് മരണാനന്തരം അവയവ ദാനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കടുത്ത മദ്യപാനിയായി അദ്ദേഹം ലിവർ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഇതോടെ അവയവദാനം നടക്കില്ലെന്നും പകരം മൃതദേഹം ശാസ്ത്രീയ പഠനത്തിന് നല്‍കാനും ആശുപത്രി അധികൃതര്‍ യുവതിയോട് ആവശ്യപ്പെട്ടു. മദ്യാസക്തിയുടെ ഫലങ്ങളെക്കുറിച്ചും അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കാൻ ഏറ്റവും മികച്ച ശരീരമാണ് തന്‍റെ ഭര്‍ത്താവിന്‍റെതെന്നും അതിനാല്‍ താന്‍ മൃതദേഹം ശാസ്ത്രീയ പഠനത്തിന് നല്‍കിയെന്നും ജിൽ മിററിനോട് പറഞ്ഞു.

'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

ഭർത്താവിൻ്റെ മൃതദേഹം അരിസോണയിലെ ബയോളജിക്കൽ റിസർച്ച് സെൻ്ററിലേക്ക് (ബിആർസി) കൊണ്ടുപോയി. അവിടെ നിന്നും തന്‍റെ സമ്മതമില്ലാതെ മൃതദേഹം പ്രതിരോധ വകുപ്പിന് വില്‍ക്കുകയായിരുന്നെന്നും ജിൽ ആരോപിക്കുന്നു. ബിആര്‍സിയുടെ സ്ഥാപകനില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും യുവതി അവകാശപ്പെട്ടു. നിലവില്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണ്. സൈന്യം തന്‍റെ ഭർത്താവിന്‍റെ മൃതദേഹം ഹംവീ സ്ഫോടനത്തിന് ഡെമ്മിയായി ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞെന്നും അനുമതിയില്ലാതെ ഇത്തരമൊരു കാര്യത്തിന് ഭര്‍ത്താവിന്‍ററെ ശരീരം ഉപയോഗിച്ചത് തന്നെ ഞെട്ടിച്ചെന്നും ജിൽ പറഞ്ഞു. 

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് 'രാത്രികളില്ല, പകല്‍ മാത്രം'

മൃതദേഹം സൈന്യത്തിന് കൈമാറാന്‍ ബിആര്‍സി തന്‍റെ അനുമതി വാങ്ങിയില്ലെന്നും ഇത്തരത്തില്‍ വൈദ്യശാസ്ത്ര പഠനത്തിനായി കൈമാറിയ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ബിആര്‍സി, സ്ഫോടന പരീക്ഷണത്തിന് ഡമ്മിയായി ഉപയോഗിക്കാന്‍ സൈന്യത്തിന് മറിച്ച് വിറ്റെന്നും ജിൽ ആരോപിച്ചു. അവയവദാതാക്കളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ജില്‍ പറഞ്ഞു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് യുഎസില്‍ നടക്കുന്നത്. 

രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍