Asianet News MalayalamAsianet News Malayalam

മക്ക ഹറമിൽ ഇഅ്തികാഫ് രജിസ്ട്രേഷൻ ആരംഭിച്ചു

 മസ്ജിദുൽ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിെൻറ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു.

Itikaf registration started in makkah
Author
First Published Mar 18, 2024, 6:13 PM IST

റിയാദ്: മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫിനുള്ള (ഭജനമിരിക്കൽ) രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്ച മുതൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നതുവരെയാണ്.

 മസ്ജിദുൽ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിെൻറ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു. അപേക്ഷകരുടെ പ്രായം 18 വയസിൽ കുറവായിരിക്കരുത്. റമദാൻ 20 മുതലാണ് ഇഅ്തികാഫിനായുള്ള പ്രവേശനം ആരംഭിക്കുക. https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താനാകുമെന്നും അതോറിറ്റി പറഞ്ഞു.

Read Also -  150 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിത അപകടം; ഇടത്തേക്ക് തിരിച്ച വിമാനം ചെന്നിടിച്ചത് ട്രക്കിൽ

റമദാനില്‍ ഒരാൾക്ക് ഒരു ഉംറക്ക് മാത്രം അനുമതി; വ്യക്തമാക്കി ഹജ് ഉംറ മന്ത്രാലയം

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താല്‍ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും.

ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് ‘നുസ്‌ക്’ ആപ്ലിക്കേഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ റമദാനില്‍ ഉംറ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്.

അതേസമയം ഈ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ മക്ക, മദീന പള്ളികളിലെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. രാവിലെ മുതൽ ഇരുഹറമുകളിലേക്ക് ജുമുഅയിൽ പെങ്കടുക്കാൻ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക മസ്ജിദുൽ ഹറാമിൽ തീർഥാടകരും രാജ്യവാസികളുമടക്കം ജുമുഅ നമസ്കാരത്തിനായി അണിനിരന്നപ്പോൾ ഹറമിെൻറ അകവും പുറവും വിശ്വാസികളുടെ മഹാസംഗമമായി. ഇടനാഴികളും നിലകളും മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. റോഡുകളിലേക്ക് വരെ നിര നീണ്ടു. 

അടുത്തിടെ പൂർത്തിയാക്കിയ മൂന്നാം സൗദി വിപൂലീകരണ നിലകളെല്ലാം വലിയ തിരക്കിനാണ് സാക്ഷ്യംവഹിച്ചത്. ജുമുഅ ദിവസത്തിലെ തിരക്ക് മുൻകൂട്ടി കണ്ട് തീർഥാടകർക്കാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിയിരുന്നു. പ്രായം കൂടിയവരുടെ യാത്രക്ക് ഗോൾഫ് വണ്ടികൾ അടക്കം 5000ത്തോളം വണ്ടികൾ സജ്ജമാക്കിയിരുന്നു. ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കായി 4000 പേരെയാണ് നിയോഗിച്ചിരുന്നത്. ആളുകളുടെ സഞ്ചാരം എളുപ്പമാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിട്ടു. ഉംറ തീർഥാടകർക്ക് പ്രത്യേക കവാടങ്ങൾ നിശ്ചയിച്ച് മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സുരക്ഷ, ട്രാഫിക് രംഗത്ത് പഴുതടച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. 

മുറ്റങ്ങളിൽ ബാരികേഡുകൾ സ്ഥാപിച്ച് ആളുകളുടെ സഞ്ചാരം നിയന്ത്രിച്ചു. തിരക്ക് കുറക്കാൻ രാവിലെ മുതൽ ഹറമിനടുത്ത് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഉംറ തീർഥാടകരെയും വഹിച്ചുവന്ന വാഹനങ്ങൾ മാത്രമാണ് ഹറമിനടുത്ത റോഡുകളിലേക്ക് കടത്തിവിട്ടത്. ആരോഗ്യ മന്ത്രാലയത്തിെൻറയും മുനിസിപ്പാലിറ്റിയുടെയും സേവനങ്ങൾക്കായി കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നിരവധി സ്കൗട്ടുകളും സന്നദ്ധ പ്രവർത്തകരും അണിനിരന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios